സംവിധായകൻ ലാൽ ജോസിന്റെ മാതാവ് ലില്ലി ജോസ്

പാലക്കാട് : സംവിധായകൻ ലാൽ ജോസിന്റെ മാതാവ് ലില്ലി ജോസ് (83) അന്തരിച്ചു.ഇന്ന് പുലർച്ചെ 4 മണിക്കായിരുന്നു അന്ത്യം. ലാൽ ജോസ് തന്നെയാണ് ഇക്കാര്യം തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചത്.

ഒറ്റപ്പാലം എൽ.എസ്‌.എൻ ജി .എച്ച്‌.എസ്‌.എസിലെ ഹിന്ദി അധ്യാപിക ആയിരുന്നു . സംസ്കാര ചടങ്ങുകൾ 15ന് വൈകുന്നേരം മൂന്ന് മണിക്ക് ഒറ്റപ്പാലം, തോട്ടക്കര സെന്റ് ജോസഫ് പള്ളിയിൽ നടക്കും. ലില്ലി – ജോസ് ദമ്പതികളുടെ മൂത്ത മകനാണ് ലാൽ ജോസ്.

Hot Topics

Related Articles