താങ്കളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നത് നന്നായിരിക്കും ; അസൂയ മൂത്ത് ഒരു കൂട്ടം സിനിമ സംവിധായകര്‍ താങ്കളെ കൊല്ലാന്‍ പദ്ധതിയിടുന്നുണ്ട് ; രാജമൗലിക്ക് പരസ്യമായ വധ ഭീഷണിയുമായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ

മുംബൈ : മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള 28-മത് ക്രിട്ടിക്സ് ചോയ്സ് പുരസ്ക്കാരം ലഭിച്ച ആര്‍.ആര്‍.ആര്‍ സിനിമയുടെ സംവിധായകന്‍ എസ്.‌എസ് രാജമൗലിക്ക് ‘പരസ്യമായ വധ ഭീഷണി’. താങ്കളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നത് നന്നായിരിക്കും കാരണം അസൂയ മൂത്ത് ഒരു കൂട്ടം സിനിമ സംവിധായകര്‍ താങ്കളെ കൊല്ലാന്‍ പദ്ധതിയിടുന്നുണ്ട്, ഞാനും അതിന്റെ ഭാഗമായ ഒരാളാണ് എന്നാല്‍ മദ്യപിച്ചത് കൊണ്ടാണ് ഇക്കാര്യങ്ങളെല്ലാം പുറത്തായതെന്നും സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ ട്വിറ്ററില്‍ തമാശരൂപേണ പറഞ്ഞു.

28മത് ക്രിട്ടിക്സ് ചോയ്സ് പുരസ്കാര വേളയില്‍ രാജമൗലി ടൈറ്റാനിക് സംവിധായകന്‍ ജേയിംസ് കാമറൂണുമായി സംസാരിക്കുന്ന വീഡിയോ പങ്കുവെച്ചാണ് രാം ഗോപാലിന്റെ ട്വീറ്റ്. രാജമൗലി സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത നിമിഷങ്ങളിലൂടെയാണ് കടന്നു പോയതെന്നും ഇന്ത്യയിലെ മികച്ച സംവിധായകര്‍ വരച്ചുവെച്ച രേഖ താങ്കള്‍ ലംഘിച്ചുവെച്ചും ചൂണ്ടിക്കാട്ടിയാണ് രാം ഗോപാലിന്റെ ഭീഷണി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഷോലെ സിനിമ സംവിധായകന്‍ രമേഷ് സിപ്പിയേയും ആദിത്യ ചോപ്ര, കരണ്‍ ജോഹര്‍ തുടങ്ങി ബന്‍സാലിമാരെയും താങ്കള്‍ മറികടന്നു. അതില്‍ ഒരു വിഭാഗം സംവിധായകന്‍ അസൂയപ്പെടുന്നുവെന്നും താനും അതിലൊരാളാണെന്നും രാം ഗോപാല്‍ പറഞ്ഞു. ജൂനിയര്‍ എന്‍ടിആറും രാം ചരണ്‍ തേജയുമാണ് ചിത്രത്തിലെ മുഖ്യ വേഷം ചെയ്യുന്നത്. ബോളിവുഡില്‍ നിന്നും ആലിയ ബട്ട്, അജയ് ദേവ്ഗണ്‍ എന്നിവരും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Hot Topics

Related Articles