അലഞ്ഞുതിരിഞ്ഞു നടന്ന ഇതര സംസ്ഥാനതൊഴിലാളിയെ നവജീവനും പോലീസും ചേർന്ന് നാട്ടിലേയ്ക്ക് അയക്കും

ഗാന്ധിനഗർ: അലഞ്ഞുതിരിഞ്ഞു നടക്കുകയും വീടുകളിൽ കയറി നേരിയ തോതിൽ ആക്രമണംനടത്തുകയും ചെയ്തുവന്നഇതരസംസ്ഥാനതൊഴിലാളിയെ നവജീവൻ ട്രസ്റ്റുീ ഗാന്ധിനഗർ പോലീസും ചേർന്ന് നാട്ടിലേയ്ക്ക് അയക്കും. ജാർഖണ്ഡ് സ്വദേശി ആൽന്ദ്രിയാസ് (51) നെയാണ് ഭാര്യ അശ്വന്തടോപ്പോ, മകൻ ബിനായ് ടിഗാർ എന്നിവരോടൊപ്പം ബുധനാഴ്ച (ഇന്ന്) രാവിലെ 7.30 ന് ട്രെയിൻ മാർഗ്ഗം നാട്ടിലേയ്ക്ക് അയക്കുന്നത്.
കുറച്ചു നാളുകളായി പൊൻകുന്നം ടൗണിൽ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്നു ഇയാൾ.

ഞായറാഴ്ച രാവിലെ പൊൻകുന്നം ടൗണിലെ ചില വീടകൾക്ക് നേരേ ചെറിയ ആക്രമണം നടത്തി. തുടർന്ന് പൊൻകുന്നം പോലീസിന്റെ സഹായത്തോടെ സാമൂഹ്യ പ്രവർത്തകനായ എബിൻ ഫ്രാൻസിസ് എന്നയാളുടെ നേതൃത്വത്തിൽ ഇയാളെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു. മാനസികരോഗ വിഭാഗത്തിലും മെഡിസിൻ വിഭാഗത്തിലും ചികിത്സയ്ക്ക് വിധേയമാക്കി. പിന്നീട് ഇയാളിൽ നിന്ന് നാട്ടിലുള്ള ഭാര്യയുടേയും മക്കളുടേയും മേൽവിലാസംകരസ്ഥമാക്കിയ എബി ഇവരെ ഫോണിൽ ബന്ധപ്പെട്ടു വിവരങ്ങൾ ധരിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടു കൂടി ഇയാളുടെ ഭാര്യയും മകനും മെഡിക്കൽ കോളജിലെത്തി. എന്നാൽ ഇവർക്ക് നാട്ടിലേയ്ക്ക് മടങ്ങണമെങ്കിൽ 3000 ത്തിലധികം രൂപയോളം വേണം. എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ച എബിൻ നവജീവൻ തോമസിനേയു ഗാന്ധിനഗർ പോലീസിലും വിവരം ധരിപ്പിച്ചു. ഉടൻ തന്നെ എസ് എച്ച് ഒ കെ ഷിജിയുടെ നിർദ്ദേശപ്രകാരം രണ്ട് പോലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി ആൻന്ദ്രിയാസിനെ കണ്ടു വിവരങ്ങൾ ശേഖരിച്ചു.

പിന്നീട് ഇവർക്ക് മൂന്നു പേർക്കും നാട്ടിലേയ്ക്ക് പോകുന്നതിനുള്ള യാത്രാ ചെലവും ഭക്ഷണ ചെലവിനു മുള്ള പണം നൽകുവാൻ നവജീവൻ തയ്യാറാണെന്ന് പി യു തോമസ് അറിയിക്കുകയും ഗാന്ധിനഗർ സ്റ്റേഷനിലെത്തി പോലീസിന്റെ സാന്നിദ്ധ്യത്തിൽ ഇവർക്ക് പണം കൈമാറുകയും ചെയ്തു.

Hot Topics

Related Articles