ഡോ. കുമാർ ബാഹുലേയൻ സമ്പാദിച്ചത് മുഴുവൻ നാടിന് മടക്കി നൽകിയ അസാധാരണനായ ഡോക്ടറും മനുഷ്യനും: എം.ബി രാജേഷ്

വൈക്കം: സമ്പാദിച്ചത് മുഴുവൻ നാടിന് മടക്കി നൽകിയാണ് ഡോ. കുമാർ ബാഹുലേയൻ അസാധാരണനായ ഡോക്ടറും മനുഷ്യനുമായതെന്ന് നിയമസഭ സ്പീക്കർ എം.ബി.രാജേഷ്. കേരളത്തിലെ ആദ്യത്തെ ന്യൂറോ സർജനും അമേരിക്കൻ പ്രസിഡന്റിന്റെ ചികിത്സയ്ക്കായിയുള്ള ഡോക്ർമാരുടെ വിദഗ്ധ സംഘത്തിലെ അംഗവുമായിരുന്ന ഡോ.കുമാർബാഹുലേയന്റെ ആത്മകഥ ഡോ.ബിയുടെ പ്രകാശനം പ്രഫ.എം.കെ.സാനുവിന് പുസ്തകം കൈമാറി നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Advertisements

പൊരുതിനേടാനുള്ള ഒരു ത്വര ജീവിതത്തിലുടനീളം ഡോ. ബാഹുലേയൻ കാട്ടിയിട്ടുണ്ടെന്നും അതാണ് ഉണ്ടാക്കിയ പണമൊക്കെ സ്വന്തം നേട്ടത്തിനുപയോഗിക്കാതെ നാടിന്റ വികസനത്തിനായി മുടക്കാൻ അദ്ദേഹത്തിനായതെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. ചെമ്മനാ നടക്കും. ചെമ്മനാകരി ഇൻഡോ-അമേരിക്കൻ ബ്രയിൻ ആൻഡ് സ്പൈൻ സെന്റർ വളപ്പിൽ നടക്കുന്ന യോഗത്തിൽ ബി സി എഫ് ചെയർമാൻ ഡോ. കെ. പരമേശ്വരൻ അധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സാഹിത്യ പ്രവർത്തക സംഘം പ്രസിഡന്റ് പി.കെ.ഹരികുമാർ , സി.കെ. ആശ എം എൽ എ, ഡോ. ശ്രീകുമാർ , ബിസി എഫ് മാനേജിംഗ് ഡയറക്ടർ ഡോ. ജാസർ മുഹമ്മദ് ഇക്ബാൽ, ഡോ. അനുതോമസ് , പി. കമലാസനൻ , മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.രമ, എഴുത്തുകാരൻ എം.കെ.രാമദാസ് , വാർഡ് മെമ്പർ മജിതലാൽജി, എസ് പി സി എസ് പ്രസിദ്ധീകരണ വിഭാഗം മേധാവി രാധാകൃഷ്ണ വാര്യർ, ബിസി എഫ് ഡയറക്ടർ സാജു ബാഹുലേയൻ തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles