100 കുപ്പി മദ്യവുമായി തമിഴ്നാട് സ്വദേശിനി പിടിയിൽ

ക്രിസ്തുമസ് ന്യൂയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി
തലശ്ശേരി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ഹരീഷ് കുമാർ കെ പി യുടെ നേതൃത്വത്തിൽ ന്യൂ മാഹി കിടാരംകുന്ന് വെച്ച് നടത്തിയ വാഹന പരിശോധനയ്ക്കിടയിൽ ബസ്സിൽ കടത്തുകയായിരുന്ന 100 കുപ്പി (18 ലിറ്റർ) പുതുച്ചേരി മദ്യവുമായി തമിഴ്നാട് സ്വദേശിനി റാണി (57) യെ
അറസ്റ്റ് ചെയ്തു.

Advertisements


പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ പ്രദീപൻ പി പി പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ഷെനിത്ത് രാജ് യു, സിവിൽ എക്സൈസ് ഓഫീസർമാരായ സുമേഷ് എം കെ, ലിമേഷ്. ഒ, ഫൈസൽ വി കെ , വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ബീന എം ജെസ്ന ജോസഫ് എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles