നാട്ടകം പ്രദേശത്തെ കുടിവെള്ളം പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം;  ജനകീയ കർമ്മസമിതി

കോട്ടയം: നാട്ടകം പ്രദേശത്തെ കുടിവെള്ളം പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജനകീയ കർമ്മസമിതി ആവശ്യപ്പെട്ടു. ഇതിൻ്റെ ഭാഗമായി എം.സി റോഡുവഴി പൈപ്പ് ലൈൻ കുഴിക്കുന്നതിന് അനുമതി ദേശീയപാത അതോറിറ്റി അധികൃതർ നൽകണം. മന്ത്രി വി എൻ വാസവൻ ഉൾപ്പെടെ, വിവിധ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തി കൊണ്ടുള്ള ജനകീയ സദസ്സും ഉടൻ ആസൂത്രണം ചെയ്യാൻ കർമ്മ സമതി തീരുമാനിച്ചിട്ടുണ്ട്.

Advertisements

സാധാരണ ജനങ്ങളുടെ പത്ത് വർഷത്തോളമായ പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. നാട്ടകം പഞ്ചായത്തിലെ 30 മുതൽ 44 വരെയുള്ള 15 വാർഡുകളിൽ 43,44 എന്നീ വാർഡുകളിൽ എം സി റോഡ് പുനരുദ്ധാരണം നടന്ന 2016 മുതൽ ഇന്നുവരെ ജലവിതരണം പൂർണ്ണമായി സ്തംഭിച്ചിരിക്കുകയാണ്. ബാക്കി 30 മുതൽ 42 വരെയുള്ള 13 വാർഡുകളിൽ മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം  ഭാഗികമായാണ് ജലവിതരണം നടക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ വേനൽക്കാലത്ത് കോട്ടയം മുനിസിപ്പാലിറ്റിയിലെ 30 മുതൽ 44 വരെയുള്ള 15 വാർഡുകളിൽ ഉള്ളവർ 500 ലിറ്റർ കുടിവെള്ളം 300 മുതൽ 400 രൂപാ വരെ വില കൊടുത്ത് വാങ്ങി ഉപയോഗിക്കേണ്ട സാഹചര്യം നിലവിൽ വന്നു.

ജനങ്ങളുടെ മൌലിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ പ്രദേശത്തെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ നേതാക്കളും, ജനപ്രതിനിധികളും, മറ്റ് സാംസ്‌കാരിക നേതാക്കളും ഒറ്റക്കെട്ടായി നിൽക്കണം എന്നാണ് ജനകീയ സമിതിയുടെ ആവശ്യം.

Hot Topics

Related Articles