കൊച്ചി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട: മാലിദ്വീപ് സ്വദേശിയിൽ നിന്ന് പിടിച്ചെടുത്തത് 40 ലക്ഷത്തിന്റെ “ആംഫെറ്റമിൻ”

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. 40 ലക്ഷം രൂപ വിലവരുന്ന ആംഫെറ്റമിൻ പിടിച്ചെടുത്തു. മാലിദ്വീപ് സ്വദേശി യൂസഫ് ഫൗദിൽ നിന്ന് മയക്കുമരുന്ന് സിഐഎസ്എഫ് കണ്ടെത്തിയത്.

Advertisements

325 ഗ്രാം മയക്കുമരുന്നാണ് ദേഹപരിശോധനയിൽ കണ്ടെത്തിയത്. 33 കാപ്സ്യൂളുകളാക്കി തുടയിൽ കെട്ടിവെച്ചാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.
ഇൻഡിഗോ വിമാനത്തിൽ മാലിയിലേക്ക് പോകാനെത്തിയതായിരുന്നു ഇയാൾ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യൂസഫിനെ നർകോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് കൈമാറി. ചോദ്യം ചെയ്യലിനുശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.

Hot Topics

Related Articles