പുനലൂര്‍: മദ്യപിച്ച് ലക്കുകെട്ട് റെയില്‍പാളത്തില്‍ മൊബൈല്‍ ഫോണും നോക്കി കിടന്ന യുവാവിനെ കസ്റ്റഡിയിലെടുത്തു. റെയില്‍വേ പാളത്തില്‍ കിടന്നതിനെ തുടര്‍ന്ന് കൊല്ലത്തേക്ക് പുറപ്പെട്ട തീവണ്ടി 15 മിനിറ്റ് നിര്‍ത്തിയിടേണ്ടി വന്നു. പുനലൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ശനിയാഴ്ച്ച വൈകിട്ട് 7.40 നാണ് സംഭവം.
പുനലൂര്‍ സ്വദേശി മുഹമ്മദ് റാഫിയെയാണ് റെയില്‍വേ സംരക്ഷണ സേന അറസ്റ്റ് ചെയ്തത്. വണ്ടിക്ക് വേഗത വളരെ കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി. പുനലൂരില്‍ നിന്ന് കൊല്ലത്തേക്കുള്ള വണ്ടി പുറപ്പെട്ട ഉടനെയാണ് സംഭവം. യുവാവിന്റെ സമീപത്തായാണ് വണ്ടി നിന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ ഇയാളെ പാളത്തില്‍നിന്നു നീക്കി. എസ്‌ഐ പി സമ്പത്ത്കുമാര്‍, കോണ്‍സ്റ്റബിള്‍മാരായ കെ വിനോദ്കുമാര്‍, എം ശങ്കര്‍ലാല്‍ എന്നിവര്‍ ചേര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയശേഷം കേസെടുക്കുകയായിരുന്നു.