പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണം: ഡിവൈഎഫ്‌ഐ

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം കുറ്റക്കാര്‍ക്കെതിരെയും അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നു ഡിവൈഎഫ്‌ഐ. വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതോടൊപ്പം തന്നെ കേരളത്തിലെ ജനകീയ പൊലീസ് നയത്തിനും സ്ത്രീപക്ഷ കേരളത്തിനും അപമാനകരമായ നിലപാടാണ് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ പറഞ്ഞു. പരിക്കുകളോടുകൂടി യുവതി പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനില്‍ വന്നപ്പോള്‍ അപമര്യാദയോടു കൂടിയ പെരുമാറ്റമാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്, ഇരയുടെ മൊഴിശരിയായ രൂപത്തില്‍ രേഖപ്പെടുത്താന്‍ പോലും പൊലീസ് തയ്യാറായില്ല.

Advertisements

ശാരീരിക പീഡനം ഏല്‍പ്പിക്കാന്‍ ഭര്‍ത്താവിന് അവകാശമുണ്ടെന്ന മനോഭാവത്തിലാണ് പൊലീസ് പെരുമാറിയത് മുമ്ബും സമാനമായ അനുഭവങ്ങള്‍ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ പോയവര്‍ക്ക് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനില്‍ നിന്നും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിലെ പൊലീസ് നയത്തിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.വിഷയത്തില്‍ ഡിവൈഎഫ്‌ഐ മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതി നല്‍കും.

Hot Topics

Related Articles