ലോക പരിസ്ഥിതി ദിനം :ഇസ്കഫ് ഏറ്റുമാനൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി 

ഏറ്റുമാനൂർ: ലോക പരിസ്ഥിതി ദിനത്തിൽ ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആൻ്റ് ഫ്രണ്ട്ഷിപ്പ് – ഇസ്കഫ് ഏറ്റുമാനൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണ പരിപാടി നടത്തി.മാടപ്പാട് ശിശുവിഹാർ അങ്കണത്തിൽ നടന്ന ചടങ്ങിൽ  ഇസ്കഫ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പ്രശാന്ത് രാജൻ പരിസ്ഥിതി സന്ദേശം നൽകി ചടങ്ങ് ഉദ്ഘാനം ചെയ്തു. ആഗോള താപനത്തിൻ്റെ കെടുതി അനുഭവിച്ചറിഞ്ഞ നാളുകളാണ് തൊട്ട് മുമ്പ് കടന്നു പോയത്. ഇനി വരാനിരിക്കുന്ന പാരിസ്ഥിതിക ആഘാതങ്ങൾ ഗുരുതരമായി നമ്മെ ബാധിക്കുമെന്ന് ശാസ്ത്ര ലോകം മുന്നറിയിപ്പ് നൽകി കഴിഞ്ഞു. മരം വളർത്തി മാത്രമെ ഭൂമിയെ തണുപ്പിക്കാൻ കഴിയൂ. വൃക്ഷ തൈ നടീൽ സംരംഭത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റണമെന്ന് പ്രശാന്ത് രാജൻ പരിസ്ഥിതി സന്ദേശത്തിൽ പറഞ്ഞു.

Advertisements

ഇസ്കഫ് യൂണിറ്റ് പ്രസിഡൻ്റ് ഇ.ആർ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രകാശ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ട്രഷറർ റോജൻ ജോസ് വൃക്ഷതൈ നട്ടു. നേഴ്സറി കുട്ടികൾ കൂട്ടമായി തൈക്ക് വെള്ളം നനച്ചു.

ഇസ്കഫ് യൂണിറ്റ് സെക്രട്ടറി പി.എസ്.സുകുമാരൻ, ലിൻസ് ജോൺ, പരമേശ്വരൻ ഭാസ്കരൻ കർത്താ, മത്തായി ദേവസ്യാ, ബിന്ദു കെ.റ്റി., ആലീസ് പി.ഡി. എ.റ്റി.ഗോപി, സിനോജ് സെബാസ്റ്റ്യൻ, രാജേഷ് രാജൻ, അംഗനവാടി ടീച്ചർ ബിന്ദു മോൾ ജി, ഹെൽപ്പർ സന്ധ്യാ മോൾ എൻ.വി.എന്നിവർ പരിപാടിയിൽ പങ്കാളികളായി. 

Hot Topics

Related Articles