കോട്ടയം : ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ കോണ്‍ക്രീറ്റ് കെട്ടിടം ഇടിഞ്ഞു വീണ് അപകടം. യുവതി രക്ഷപെട്ടത് അത്ഭുതകരമായി. കോട്ടയം ഈരാറ്റു പേട്ടയില്‍ ഇന്നലെയായിരുന്നു സംഭവം. ബസ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന നടുത്തൊട്ടിയിലെ ജീവനക്കാരിയായ യുവതിയുടെ തലയിലാണ് കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണത്. എന്നാല്‍ ഇവര്‍ അവസരോചിതമായി മാറിയതിനാല്‍ തന്നെ വലിയ അപകടമാണ് ഒഴിവായത്. മുന്‍പ് പരാതിപ്പെട്ടിട്ടും പരിഹാരം ഉണ്ടായിട്ടില്ല. 2022 ല്‍ ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല . അടര്ഡന്നു വീഴുന്ന കോണ്‍ക്രീറ്റ് പാളികള്‍ താഴെ യാത്രക്കാര്‍ക്കിടയിലേക്ക് വീഴാതിരിക്കാനായി നെറ്റ് കെട്ടുന്ന സമീപനമാണ് മിന്‍സിപ്പാലിറ്റി അധികാരികള്‍ സ്വീകരിച്ചത്. എന്നാല്‍ കെട്ടിടത്തിന്റെ ഫിറ്റ്നസ് നഷ്ടപ്പെട്ടിട്ട് അഞ്ച് വര്‍ഷത്തോളമായി എന്നാണ് നാട്ടുകാരുടെ ആക്ഷേപം. വിഷയത്തില്‍ അധികാരികള്‍ വേണ്ട ഇടപെടല്‍ നടത്തുന്നില്ല എന്ന ആക്ഷേപവും കൂടുതല്‍ ശക്തമാവുകയാണ്.