കോളജ് തുറക്കണം, കോവിഡ് സെന്ററും പ്രവര്‍ത്തിക്കണം; ആശയക്കുഴപ്പത്തില്‍ ഇലന്തൂര്‍ കോളേജും പഞ്ചായത്തും

പത്തനംതിട്ട: ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ച കോളജുകളില്‍ ക്ലാസുകള്‍ തുടങ്ങിയതോടെ കോവിഡ് സെന്ററാക്കിയ കോളേജ് കെട്ടിടം വിട്ട് നല്‍കണമെന്ന ആവശ്യവുമായി ഇലന്തൂര്‍ കോളജ് അധികൃതര്‍. എന്നാല്‍, ലക്ഷങ്ങള്‍ മുടക്കി സൗകര്യങ്ങള്‍ ഒരുക്കിയ കെട്ടിടം വിട്ടുകൊടുത്താല്‍ പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ സ്ഥലമില്ലെന്ന് പഞ്ചായത്ത് അധികാരികള്‍. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് ഗവണ്മെന്റ് കോളജ് പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ കെട്ടിട്ടം കോവിഡ് സെന്ററാക്കിയത്. കെട്ടിടം വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് കോളജ് അധികൃതര്‍ പഞ്ചായത്തിനു കത്ത് നല്‍കി. ചൊവ്വാഴ്ച പഞ്ചായത്തിന്റെ അടിയന്തര കമ്മിറ്റി ചേര്‍ന്ന് പ്രശ്‌നം ചര്‍ച്ച ചെയ്തു.

Advertisements

പഞ്ചായത്ത് ഫണ്ടില്‍ നിന്ന് 5 ലക്ഷം മുടക്കിയാണ് കേന്ദ്രത്തിനുള്ള സൗകര്യം ഒരുക്കിയത്. ഇവ പെട്ടെന്ന് മാറ്റിയാല്‍ കോവിഡ് കൂടുമ്പോള്‍ വീണ്ടും ഒരുക്കാനാവില്ല. സ്‌കൂളില്‍ കുട്ടികള്‍ കുറവായതിനാല്‍ താല്ക്കാലികമായി കോളജിലെ ക്ലാസുകള്‍ അവിടെ തുടങ്ങുന്നതിനു സൗകര്യം ഒരുക്കും.

Hot Topics

Related Articles