പത്തനംതിട്ട: സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയില്‍ കോവിഡ് പോസിറ്റീവ്, സ്വകാര്യ ലാബില്‍ പരിശോധിച്ചപ്പോള്‍ നെഗറ്റീവ്. ചാത്തന്‍തറ ഇടത്തിക്കാവ് സ്വദേശിക്കാണ് ദുരനുഭവമുണ്ടായത്.
Advertisements
ഭാര്യയ്ക്കും മകനും കോവിഡായിരുന്നതിനാല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ശനിയാഴ്ച 16 ദിവസമായപ്പോള്‍ ചാത്തന്‍തറ കുടുംബക്ഷേമ കേന്ദ്രത്തിലെത്തി ആര്‍ടിപിസിആര്‍ പരിശോധന നടത്തി. തിങ്കളാഴ്ച ഫലം വന്നപ്പോള്‍ പോസിറ്റീവാണെന്നറിഞ്ഞതോടെ 15 ദിവസം കൂടി വീട്ടില്‍ ഇരിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോവിഡ് ലക്ഷണങ്ങളില്ലാത്തതിനാല്‍ സംശയം തോന്നി ചൊവ്വാഴ്ച എരുമേലിയിലെ സ്വകാര്യ ലാബിലെത്തി പരിശോധന നടത്തിയപ്പോള്‍ ഫലം നെഗറ്റീവ്. എന്നാല്‍, സര്‍ക്കാര്‍ പരിശോധന മാത്രമേ അംഗീകരിക്കൂ എന്നാണ് ആരോഗ്യ വകുപ്പിന്റെ പക്ഷം.