പത്തനംതിട്ട ജില്ലയില്‍ സ്വമേധയാ കാര്‍ഡുടമകള്‍ മാറ്റിയെടുത്തത് 6457 കാര്‍ഡുകള്‍; കൂടുതല്‍ മാറ്റിയത് പിങ്ക് കാര്‍ഡുകള്‍; റേഷന്‍ വാങ്ങാത്ത മുന്‍ഗണനാ കാര്‍ഡുടമകളുടെ വീടുകളിലെത്തി പരിശോധന തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫിസ് അധികൃതര്‍

പത്തനംതിട്ട: ജില്ലയില്‍ സ്വമേധയാ കാര്‍ഡുടമകള്‍ മാറ്റിയെടുത്തത് 6457 റേഷന്‍ കാര്‍ഡുകള്‍. അനര്‍ഹരായ മുന്‍ഗണനാ കാര്‍ഡുകള്‍ ഒഴിവാക്കി അര്‍ഹരായ കൂടുതല്‍ പേര്‍ക്കു നല്‍കുന്നതിന്റെ ഭാഗമായാണിത്. പിഴയോ ശിക്ഷാ നടപടികളോ ഇല്ലാതെ കാര്‍ഡ് മാറ്റുന്നതിനുള്ള അവസരം ജൂണ്‍ ഒന്നിനാണു നിലവില്‍ വന്നത്.

പിങ്ക് കാര്‍ഡുകളാണ് കൂടുതലും മാറ്റിയത്. മഞ്ഞ കാര്‍ഡുകളാണ് മാറ്റിയതില്‍ ഏറ്റവുംകുറവ്. പുതുതായി 4030 മുന്‍ഗണനാകാര്‍ഡുകളാണു ജില്ലയില്‍ അനുവദിക്കുന്നത്. ഇതില്‍ 237 കാര്‍ഡുകള്‍ ഇന്നലെ വരെ വിതരണംചെയ്തു. ബാക്കിയുള്ളവ ഉടന്‍ വിതരണം ചെയ്യും. ജില്ലയിലെ ആറു താലൂക്കുകളിലായി ആകെ 745 എഎവൈ(മഞ്ഞ)കാര്‍ഡുകളും 3029 പിഎച്ച്എച്ച്(പിങ്ക്)കാര്‍ഡുകളും 2683 നീലക്കാര്‍ഡുകളും എന്‍പിഎന്‍എസ്(വെള്ള) വിഭാഗത്തിലേക്കു മാറി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അടൂര്‍: 463,തിരുവല്ല:679,കോഴഞ്ചേരി: 694,കോന്നി: 939,മല്ലപ്പള്ളി: 564,റാന്നി:691 എന്നിങ്ങനെയാണു പുതുതായി അനുവദിച്ച മുന്‍ഗണനാ കാര്‍ഡുകള്‍. കോഴഞ്ചേരിയില്‍ 1019, തിരുവല്ല 1266,അടൂര്‍1170,റാന്നി 1203,മല്ലപ്പള്ളി 821,കോന്നി978 എന്നിങ്ങനെയാണു മാറ്റിയെടുത്ത കാര്‍ഡുകള്‍.

താലൂക്ക് ഓഫിസുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഈ വീടുകളിലെത്തി ഇവരുടെ അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ടോ, മുന്‍ഗണനേതര കാര്‍ഡിലേക്കു മാറ്റാവുന്ന സ്ഥിതിയാണോ എന്നു വിലയിരുത്തും. ഇത്തരത്തില്‍ പരിശോധിച്ചശേഷം കാര്‍ഡുകള്‍ മാറ്റും അതേസമയം, മറ്റെന്തെങ്കിലും കാരണം കൊണ്ടാണു റേഷന്‍ വാങ്ങാത്തതെങ്കില്‍ അത് അധികൃതരെ അറിയിക്കുമെന്നും ജില്ലാ സപ്ലൈ ഓഫിസര്‍ വ്യക്തമാക്കി.
മൂന്നുമാസത്തിലേറെയോ ആറുമാസംവരെയോ റേഷന്‍ വാങ്ങാത്ത മുന്‍ഗണനാ കാര്‍ഡുടമകളുടെ വീടുകളിലെത്തി പരിശോധന നടത്തുന്നതു തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫിസ് അധികൃതര്‍ പറഞ്ഞു. ഇത്തരത്തിലുള്ള 908 കാര്‍ഡ് ഉടമകളെ കണ്ടെത്തിയിട്ടുണ്ട്. എവൈ വിഭാഗത്തിലെ 198 കാര്‍ഡുകളും പിഎച്ച്എച്ച് വിഭാഗത്തിലെ 710 കാര്‍ഡുകളുമാണ് ഇത്തരത്തില്‍ കണ്ടെത്തിയത്.

Hot Topics

Related Articles