ലോക്സഭാ തിരഞ്ഞെടുപ്പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നിരീക്ഷകരെത്തി

കോട്ടയം : ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം പാർലമെന്റ് നിയോജകമണ്ഡലത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച നിരീക്ഷകർ എത്തി. മൻവേഷ് സിങ് സിദ്ദുവാണ് പൊതുനിരീക്ഷകൻ. ഗൗതമി സാലിയാണ് പൊലീസ് നിരീക്ഷക. വിനോദ് കുമാറാണ് ചെലവ് നിരീക്ഷകൻ. പൊതുനിരീക്ഷകൻ മൻവേഷ് സിങ് സിദ്ധുവും പൊലീസ് നിരീക്ഷക ഗൗതമി സാലിയും വരണാധികാരിയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിലാണ് നിരീക്ഷകരുടെ താമസം.

Hot Topics

Related Articles