കാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട്: സാങ്കേതിക തകരാറെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; സുപ്രീം കോടതിയില്‍ വാദം

ദില്ലി : കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ നടന്ന മോക് പോളില്‍ ബിജെപിക്ക് അധിക വോട്ട് ലഭിച്ചതിനെ ചൊല്ലി സുപ്രീം കോടതിയില്‍ വാദം. മോക് പോളിനിടെ, കക്ഷികള്‍ക്ക് അധിക വോട്ട് രേഖപ്പെടുത്തിയ സംഭവം സാങ്കേതിക തകരാറാണെന്നും അത് ഉടൻ തന്നെ പരിഹരിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷൻ വാദിച്ചു. മോക് പോളിനിടെ ബിജെപിക്ക് അധിക വോട്ട് ലഭിച്ച വിവരം ഇന്ന് സീനിയര്‍ അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് സുപ്രീം കോടതിയില്‍ ഉന്നയിച്ചത്. ഇതിനുള്ള മറുപടിയിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണിയതില്‍ ഇതുവരെ പൊരുത്തക്കേട് കണ്ടെത്തിയിട്ടില്ലെന്നും 4 കോടി വിവി പാറ്റുകളില്‍ ഇതുവരെ വ്യത്യാസം കണ്ടെത്താനായില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയില്‍ പറഞ്ഞു. വിവിപാറ്റ് സ്ലിപ്പുകള്‍ പൂർണ്ണമായി എണ്ണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സുപ്രീം കോടതി വാദം കേള്‍ക്കുന്നത്.

Hot Topics

Related Articles