തോമസ് ചാഴികാടൻ വോട്ട് ചെയ്യുക എസ് എച്ച് മൗണ്ട് ഹയർസെക്കന്ററി സ്കൂളിൽ ;  തുഷാർ കണിച്ചുകുളങ്ങര വിഎച്ച്എസ്എസിലും ഫ്രാൻസിസ് ജോർജ് മൂവാറ്റുപുഴ ഗവ. സ്കൂളിലും വോട്ട് രേഖപ്പെടുത്തും

ന്യൂസ് ഡെസ്ക് : ലോക് സഭാ തിരഞ്ഞെടുപ്പിൽ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തുവാനുറച്ച് കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ മത രാഷ്ട്രീയ സംസ്കാരിക  നേതാക്കളും, സ്ഥാനാർത്ഥികളും.

Advertisements

എൻഎസ്എസ് ജന. സെക്രട്ടറി ജി.സുകുമാരൻ നായർ രാവിലെ 7 ന് വാഴപ്പള്ളി സെൻ്റ്. തെരേസാസ് ഹയർ സെക്കൻഡറി സ്കൂളിൽ എത്തി സമ്മതിദാനാവകാശം നിർവ്വഹിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടവും, സഹായ മെത്രാൻ മാർ തോമസ് തറയിലും രാവിലെ തന്നെ അസംഷൻ കോളജ് ഓഡിറ്റോറിയത്തിൽ എത്തി വോട്ട് ചെയ്യും.

ബസേലിയോസ് മാർതോമാ മാതൃൂസ് തൃതീയൻ കാതോലിക്കാബാവ രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ട് 12 മണിക്ക് കോട്ടയം മുട്ടമ്പലം ലൈബ്രറിയിലെ ബൂത്തിൽ എത്തി വോട്ട് ചെയ്യും.

മന്ത്രി വി എൻ വാസവനും കുടുംബവും രാവിലെ 9 ന് പാമ്പാടി എംജിഎം സ്കളിലാണ് വോട്ട് ചെയ്യുക.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ രാവിലെ 8.15 ന് വയസ്ക്കര ഗവ.എൽ പി സ്കൂളിലും, ജോസ് കെ മാണി എം പി 9.15 ന് പാല സെൻ്റ്.തോമസ് സ്കൂളിലും വോട്ട് രേഖപ്പെടുത്തും.കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ രാവിലെ 7.30 ന് എസ് എച്ച് മൗണ്ട് ഹയർസെക്കന്ററി സ്കൂളിലും , എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി കണിച്ചുകുളങ്ങര വി എച്ച് എസ് എസിലെ ഏഴാം നമ്പർ ബൂത്തിൽ 7 മണിക്കും  വോട്ട് ചെയ്യും. യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് 7 മണിക്ക് മൂവാറ്റുപുഴ ഗവ. സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തുന്നത്.പത്തനംതിട്ടയിലെ ബി ജെ പി സ്ഥാനാർത്ഥി അനിൽ കെ ആൻ്റണി തിരുവനന്തപുരം ജഗതി എൽപി സ്കൂളിൽ രാവിലെ വോട്ട് രേഖപ്പെടുത്തും. യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണി പത്തനംതിട്ട കാതോലിക്കേറ്റ് സ്കൂളിൽ രാവിലെ തന്നെ കുടുംബ സമേത മത്തി വോട്ട് ചെയ്യും പത്തനംതിട്ടയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ:തോമസ് ഐസക്ക് തിരുവനന്തപുരം കവടിയാർ എസ്. എച്ചിൽ നാളെ 7 ന് വോട്ട് രേഖപ്പെടുത്തും

ലോക്​സഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിലെ പ്രമുഖർ രാവിലെ തന്നെ വോട്ട്​ ചെയ്യും. ആലപ്പുഴ മണ്ഡലം യു.ഡി.എഫ്​ സ്ഥാനാർഥി കെ.സി. വേണുഗോപാൽ തിരുവമ്പാടി ഹയർസെക്കൻഡറി സ്കൂളിലും എൽ.ഡി.എഫ്​ സ്ഥാനാർഥി എ.എം. ആരിഫ്​ കുതിരപ്പന്തി ടി.കെ. മെമ്മോറിയൽ സ്‌കൂളിലും വോട്ട്​ചെയ്യും. എൻ.ഡി.എ സ്ഥാനാർഥി ശോഭ സുരേ​ന്ദ്രന്​ ആലത്തൂരാണ്​ വോട്ട്​. മാവേലിക്കര മണ്ഡലം യു.ഡി.എഫ്​ സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന്​​ കൊട്ടാരക്കര ടൗൺ യു.പി.എസിലെ 83ാം നമ്പർ ബൂത്തിലാണ്​ വോട്ട്​. എൽ.ഡി.എഫ്​ സ്ഥാനാർഥി സി.എ. അരുൺകുമാറിന്​ ആലപ്പുഴ മണ്ഡലത്തിലാണ്​ വോട്ട്​. കായംകുളം ചേരാവള്ളി എൽ.പി.എസിലെ 98ാം നമ്പർ ബൂത്തിൽ രാവിലെ എട്ടിനും എൻ.ഡി.എ സ്ഥാനാർഥി ബൈജുകലാശാല രാവിലെ എട്ടിന്​ താമരക്കുളം പഞ്ചായത്ത്​ ഹാളിലെ 163ാം നമ്പർ ബൂത്തിലും വോട്ട്​ ചെയ്യും. മന്ത്രി പി. പ്രസാദ്​ രാവിലെ ഒമ്പതിന്​ നൂറനാട്​ സി.ബി.എം സ്കൂളിലും മന്ത്രി സജി ചെറിയാൻ രാവിലെ എട്ടിന്​ കൊഴുവല്ലൂർ എസ്​.എൻ.ഡി.പി എൽ.പി സ്കൂളിലും വോട്ട് ചെയ്യും. പറവൂർ പനയക്കുളങ്ങര ഗവ. ഹൈസ്‌കൂളിലെ ബൂത്തിലാണ് മുൻമ​ന്ത്രി ജി. സുധാകരന്റെ വോട്ട്. രമേശ് ചെന്നിത്തല എം.എൽ.എ രാവിലെ 8.30ന്​ മണ്ണാറശാല യു.പി. സ്കൂളിൽ കുടുംബസമേതം വോട്ട് ചെയ്യും.

രാവിലെ 11.30ന്​ കോൺ​ഗ്രസ്​ നേതാവ്​ വയലാർ രവി വയലാർ ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിലെ 44ാം നമ്പർ ബൂത്തിലും എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കണിച്ചുകുളങ്ങര ഗേൾസ്​ ഹൈസ്കൂളിൽ കുടുംബസമേതം വോട്ട്​ ചെയ്യും. ആലപ്പുഴ രൂപത ബിഷപ് ഡോ. ജയിംസ് ആനാപറമ്പിൽ, നടൻ കുഞ്ചാക്കോ ബോബൻ, ചലച്ചിത്ര സംവിധായകൻ ഫാസിൽ, മക്കളും നടന്മാരുമായ ഫഹദ് ഫാസിൽ, ഫർഹാൻ ഫാസിൽ എന്നിവർ സീവ്യൂ വാർഡിലെ സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂളിൽ വോട്ട് ചെയ്യും. സംഗീതസംവിധായകൻ ഹിഷാം അബ്ദുള്‍ വഹാബിന് മുഹമ്മദന്‍സ് സ്‌കൂളിലെ യൂനിവേഴ്‌സിറ്റി സെന്ററിലെ ബൂത്തിലും ടെക്ജന്‍ഷ്യ ജോയ് സെബാസ്റ്റ്യന്‍ പാട്ടുകളം എസ്.ആര്‍.ആര്‍.എല്‍.പി.എസിലും തിരക്കഥാകൃത്ത് ഷാഹി കബീറിന് സീവ്യൂ വാര്‍ഡിലെ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍.പി. സ്‌കൂളിലും വോട്ട്​ ചെയ്യും. വിപ്ലവ ഗായിക പി.കെ. മേദിനി മണ്ണഞ്ചേരി പടിഞ്ഞാറേ മഹല്ല് തബ്​ലീഗുൽ ഇസ്‌ലാം മദ്​റസ ബൂത്തിലും സി.പി.എം ജില്ലസെക്രട്ടറി ആർ. നാസർ അയ്യപ്പഞ്ചേരി സ്കൂളിലും സി.പി.ഐ ജില്ലസെക്രട്ടറി ടി.ജെ. ആഞ്ചലോസ്​ പൊള്ളത്തൈ ഗവ.എച്ച്​.എസ്​ ബൂത്തിലും ​വോട്ട്​ ചെയ്യും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.