ഈ 13 രേഖകൾ ഉപയോഗിച്ച് നിങ്ങൾക്ക് നാളെ വോട്ട് ചെയ്യാം; ആ രേഖകൾ ഏതൊക്കെയെന്നറിയാം…

ലോക്‌സഭ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ നിങ്ങൾക്ക് വോട്ട് ചെയ്യാൻ ഈ രേഖകൾ ഉപയോഗിക്കാം.

1. ഫോട്ടോ പതിച്ച വോട്ടർ തിരിച്ചറിയൽ കാർഡ്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2. ആധാർ കാർഡ്

3. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തിരിച്ചറിയൽ കാർഡ്

4. ബാങ്ക്/പോസ്റ്റ് ഓഫീസ് നൽകിയ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്

5. തൊഴിൽ മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരം നൽകിയിട്ടുള്ള ആരോഗ്യപരിരക്ഷാ സ്മാർട്ട് കാർഡ്

6. ഡ്രൈവിങ് ലൈസൻസ്

7. പാൻകാർഡ്

8 . ദേശീയ ജനസംഖ്യ രജിസ്റ്ററിനു കീഴിൽ(എൻ.പി.ആർ) കീഴിൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ(ആർ.ജി.ഐ.) നൽകിയ സ്മാർട്ട് കാർഡ്

9. ഇന്ത്യൻ പാസ്‌പോർട്ട്

10. ഫോട്ടോ പതിച്ച പെൻഷൻ രേഖ

11. കേന്ദ്ര/സംസ്ഥാന/പൊതുമേഖലാ/പബ്ലിക് ലിമിറ്റഡ് കമ്പനികളുടെ ജീവനക്കാർക്കു നൽകുന്ന സർവീസ് തിരിച്ചറിയൽ കാർഡ്

12. എം.പി/എം.എൽ.എ/എം.എൽ.സി. എന്നിവർക്കു നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡ്

13. ഭാരതസർക്കാർ സാമൂഹികനീതി- ശാക്തീകരണമന്ത്രാലയം നൽകുന്ന സവിശേഷ ഭിന്നശേഷി തിരിച്ചറിയൽ കാർഡ്

Hot Topics

Related Articles