വൈദ്യുതി സര്‍ച്ചാര്‍ജില്‍ ഒരു പൈസ കൂട്ടി ; ഓഗസ്റ്റ് മുതൽ യൂണിറ്റിന് വൈദ്യുതി സര്‍ച്ചാര്‍ജായി നല്‍കേണ്ടത് 20 പൈസ

തിരുവനന്തപുരം : വൈദ്യുതി സര്‍ച്ചാര്‍ജില്‍ ഒരു പൈസ കൂട്ടി. ഇതോടെ ഓഗസ്റ്റ് മുതൽ യൂണിറ്റിന് 20 പൈസയാണ് വൈദ്യുതി സര്‍ച്ചാര്‍ജായി നല്‍കേണ്ടത്. ജൂലൈയില്‍ ഇത് 19 പൈസയായിരുന്നു. സര്‍ച്ചാര്‍ജില്‍ ഒരു പൈസ കൂട്ടി വൈദ്യുതിബോര്‍ഡ് ഇന്നലെ വിജ്ഞാപനമിറക്കി.

Advertisements

റെഗുലേറ്ററി കമ്മിഷൻ നിശ്ചയിച്ച പത്ത് പൈസ സര്‍ച്ചാര്‍ജ് നിലവിലുണ്ട്. പുറമേ വൈദ്യുതി ബോര്‍ഡിന് സ്വയം പിരിക്കാവുന്ന സര്‍ചാര്‍ജിലാണ് ഒരു പൈസയുടെ വര്‍ധന ഏര്‍പ്പെടുത്തിയത്. ‌ജൂലൈയില്‍ ബോര്‍ഡ് ഈടാക്കിയത് ഒൻപത് പൈസയായിരുന്നു.
കഴിഞ്ഞ മൂന്നുമാസമായി ബോര്‍ഡ് സര്‍ച്ചാര്‍ജ് ഈടാക്കുന്നുണ്ട്. മാസംതോറും സ്വമേധയാ സര്‍ച്ചാര്‍ജ് തീരുമാനിക്കാനുള്ള അധികാരം ഉപയോഗിച്ചാണിത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജൂണില്‍ അധികം ചെലവായ 33.92 കോടി രൂപ തിരിച്ചുപിടിക്കാനാണ് വൈദ്യുതി ബോര്‍ഡ് 10 പൈസ ചുമത്തുന്നത്. ഇന്ധനവില കൂടുന്നതുകാരണം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ചെലവിലുണ്ടാവുന്ന വര്‍ധനയാണ് സര്‍ച്ചാര്‍ജായി ജനങ്ങളില്‍നിന്ന് ഈടാക്കുന്നത്. റെഗുലേറ്ററി കമ്മിഷൻ അനുവദിച്ച പത്ത്പൈസ സര്‍ച്ചാര്‍ജ് ഒക്ടോബര്‍ വരെ തുടരും. പിന്നീട് ഇത് പുനഃപരിശോധിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.