ജി. ശിവപ്രസാദിനു ടി. വി. അച്യുതവാര്യർ പുരസ്ക്കാരം : പുരസ്കാരം മികച്ച വാർത്താചിത്രത്തിന് 

തൃശൂർ: പ്രശസ്ത പത്രപ്രവർത്തകനും എക്സ്പ്രസ് മുൻ പത്രാധിപരുമായിരുന്ന ടി.വി അച്യുതവാര്യരുടെ സ്മരണാർത്ഥം തൃശൂർ, പ്രസ് ക്ലബ് ഏർപ്പെടുത്തിയ അച്യുതവാര്യർ സ്മാരക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പത്രങ്ങളിലെ മികച്ച വാർത്താചിത്രത്തിനുളള പുരസ്കാരത്തിന് മാതൃഭൂമി കോട്ടയം ബ്യൂറോയിലെ സീനിയർ ന്യൂസ് ഫോട്ടോഗ്രാഫർ ജി.ശിവപ്രസാദ് അർഹനായി. മനോരമ ന്യൂസ് വയനാട് ബ്യൂറോയിലെ സീനിയർ ക്യാമറാമാൻ സന്തോഷ് എസ്.പിളളയ്ക്കാണ് വാർത്താദൃശ്യങ്ങൾക്കുള്ള പുരസ്കാരം.

 10001 രൂപയും കീർത്തി ഫലകവും അടങ്ങുന്ന പുരസ്കാരങ്ങൾ ആഗസ്റ്റ് 6ന് രാവിലെ 11ന് പ്രസ്ക്ളബിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യമന്ത്രി വീണജോർജ് സമ്മാനിക്കും. 2021 ജൂലൈ 1 മുതൽ 2023 മെയ് 31 വരെ പ്രസിദ്ധീകരിച്ച “മനുഷ്യനും വന്യജീവിയും” എന്ന വിഷയത്തിലുള്ള വാർത്താ ചിത്രങ്ങളും, വാർത്താ ദൃശ്യങ്ങളുമാണ് പരിഗണിച്ചത്. മാതൃഭൂമി മുൻ ഫോട്ടോ എഡിറ്റർ രാജൻ പൊതുവാൾ, ദൂരദർശൻ മുൻ പ്രോഗ്രാം ഹെഡ് എൻ. മോഹനകൃഷ്ണ, മുതിർന്ന ഫോട്ടോഗ്രാഫർ ജനാർദ്ദനൻ മൊണാലിസ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പുരസ്കാരം നിർണ്ണയിച്ചത്. പ്രതസമ്മേളനത്തിൽ രാധിക, ഒ (പ്രസിഡന്റ്, പ്രസ് ക്ലബ്ബ് പ പോൾ മാത്യു ( സെക്രട്ടറി, പ്രസ് ക്ലബ്ബ് ജനാർദ്ദനൻ മൊണാലിസ (ജൂറി അംഗം), ഭാസി പാങ്ങിൽ (കൺവീനർ) എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles