ചാന്നാനിക്കാട് വയോജന വേദിയുടെ മെഡിക്കൽ ക്യാമ്പും പ്രമേഹരോഗ നിർണയവും ഔഷധ കഞ്ഞി വിതരണവും ജൂലായ് 30 ന് 

കോട്ടയം : ചാന്നാനിക്കാട് വയോജന വേദിയുടെയും പ്രൈവറ്റ് ആയുർവേദ മെഡിക്കൽ പ്രാക്റ്റീഷണേഴ്‌സ് അസോസിയേഷ(പി.എ.എം.പി. എ )ന്റെയും സംയുക്താഭിമുഖ്യത്തിൽ വയോജനവേദി ഹാളിൽ വച്ച് ജൂലൈ 30ന് രാവിലെ 10 മണി മുതൽ ആരോഗ്യ സെമിനാറുംസൗജന്യ മെഡിക്കൽ ക്യാമ്പും പ്രമേഹരോഗ നിർണയവും ഔഷധ കഞ്ഞി വിതരണവും നടത്തും.

വയോജനവേദി പ്രസിഡന്റ് ഡോ. ടി. എൻ. പരമേശ്വരക്കുറുപ്പിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പള്ളം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് ഉത്ഘാടനം നിർവഹിയ്ക്കും. ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് രജനി അനിൽ, പനച്ചിക്കാട് പഞ്ചായത്ത്‌ മെമ്പർ എൻ. കെ. കേശവൻ, സി. കെ. മോഹനൻ, പി. പി. നാണപ്പൻ, ഭുവനേശ്വരിയമ്മ തുടങ്ങിയവർ പ്രസംഗിയ്ക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പമ്പ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. രാമാനുജൻ നായർ, ഡോ. പി. കെ. സുരേഷ്, ഡോ. ജി. അശോക്, ഡോ. വി. വി. ഗോപാലകൃഷ്ണൻ, ഡോ. ബാജിസെൻ വല്ലഭശ്ശേരി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുക്കും.

Hot Topics

Related Articles