കണ്ണൂര്‍ : ഏക വ്യക്തിനിയമത്തെ ഒരിക്കലും ഇഎംഎസ് അനുകൂലിച്ചിരുന്നില്ല.1985ല്‍ നിയമസഭയില്‍ അന്നത്തെ പ്രതിപക്ഷമായിരുന്ന സിപിഎം അതിനായി വാദിച്ചുവെന്നുള്ള കോൺഗ്രസ് ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി.ജയരാജൻ പറഞ്ഞു.
ഇഎംസിന്‍റെ ലേഖനത്തില്‍ അദ്ദേഹം ഏക വ്യക്തിനിയമത്തെ അനുകൂലിച്ചെന്ന രീതിയില്‍ പ്രചാരണം അബദ്ധ ധാരണകളില്‍നിന്നു രൂപം കൊണ്ടതാണ്. 1985 ലെ നിയമസഭാ പ്രസംഗത്തില്‍ സിപിഎം എംഎല്‍എമാര്‍ ഏകവ്യക്തിനിയമത്തിനായി വാദിച്ചിട്ടില്ല. സിപിഎം ഏകവ്യക്തിനിയമത്തിന് എതിരാണെന്നും ഇ.പി. ജയരാജൻ കണ്ണൂരില്‍ പറഞ്ഞു. അല്ലെങ്കില്‍ത്തന്നെ പണ്ട് പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ തപ്പി നടക്കേണ്ട കാര്യമെന്താണെന്നും ജയരാജൻ ചോദിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോണ്‍ഗ്രസിനെ ഏകവ്യക്തിനിയമത്തിനെതിരേയുള്ള സെമിനാറിലേക്ക് ക്ഷണിക്കാത്തത് അവര്‍ പുലര്‍ത്തുന്ന മൃദുഹിന്ദുത്വ സമീപനം കൊണ്ടാണ്. കോണ്‍ഗ്രസ് മുദുഹിന്ദുത്വ നിലപാട് തിരുത്തിയാല്‍ ക്ഷണിക്കും. ഏതു സമയവും സിപിഎമ്മിനെ തള്ളിപ്പറയുന്ന വി.ഡി. സതീശനെയും കെ. സുധാകരനെയും എങ്ങനെ ക്ഷണിക്കുമെന്നും ഇ.പി. ജയരാജൻ ചോദിച്ചു.