ക്വട്ടേഷന്‍ സംഘവുമായുള്ള പി ജയരാജന്റെ ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട്  ഇപി വിഭാഗം സഖാക്കൾ രംഗത്ത്

എല്‍ഡിഎഫ് കണ്‍വീനറും മുതിര്‍ന്ന സിപിഎം നേതാവുമായ ഇപി ജയരാജനെതിരെ  രംഗത്തെത്തിയ പി ജയരാജനെതിരെ പരാതി പ്രളയം. പി ജയരാജന്റെ ക്വട്ടേഷന്‍ ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്ക് പരാതി ലഭിച്ചു എന്നാണ് റിപ്പോര്‍ട്ട്.  കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘവുമായി പി ജയരാജന് ബന്ധമുണ്ടെന്നും ഇതില്‍ പാര്‍ട്ടി അന്വേഷണം വേണമെന്നുമാണ് പ്രധാന ആവശ്യം.  കൂടാതെ വടകര ലോക്‌സഭാ സീറ്റില്‍ മത്സരിക്കുമ്പോള്‍ പി ജയരാജന്‍ തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്നും സിപിഎമ്മിന് പരാതി ലഭിച്ചതായാണ് വിവരം.

Advertisements

ഇ പി ക്കെതിരെയുള്ള ആരോപണം ചര്‍ച്ചയായപ്പോളാണ് പി ജയരാജനെതിരെയും ഒരു കൂട്ടം സഖാക്കൾ രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് ഫണ്ടിനായി പിരിച്ച തുക മുഴുവന്‍ പാര്‍ട്ടിക്ക് അടച്ചില്ല എന്നാണ് ഇപ്പോള്‍ പരാതി ലഭിച്ചിരിക്കുന്നത്.  സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരാണ് പി ജയരാജനെതിരെ പരാതി നല്‍കിയിരിക്കുന്നത്.  കണ്ണൂരില്‍ പിജയരാജനുമായി അടുപ്പമുണ്ടായിരുന്ന ആകാശ് തില്ലങ്കേരി, അര്‍ജുന്‍ ആയങ്കി എന്നിവരെ പരാമര്‍ശിച്ചുകൊണ്ടാണ് ഇപിയെ പിന്തുണക്കുന്നവര്‍ പരാതി നല്‍കിയിരിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.