ഭരണഘടന സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.

എറണാകുളം : പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ എഫ്എസ്ഇടിഒ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണഘടന സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. മുൻ എം. പി ഡോ.സെബാസ്റ്റ്യൻ പോൾ സദസ്സ് ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ സംസ്ഥാന കമ്മിറ്റിയംഗം എൽ. മാഗി, എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. കെ സുനിൽ കുമാർ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. എറണാകുളം ബോട്ട് ജെട്ടിയിൽ നടന്ന പരിപാടിയിൽ എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ്‌ ഏലിയാസ് മാത്യു അധ്യക്ഷനായി. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ഡി. പി ദിപിൻ സ്വാഗതവും കെ ജി ഒ എ ജില്ലാ പ്രസിഡന്റ് നദീറ പി എ നന്ദിയും പറഞ്ഞു.

Hot Topics

Related Articles