ഏറ്റുമാനൂർ: മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് രാവിലെ കൊടിയേറ്റി. 28നാണു പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം. മാർച്ച് രണ്ടിന് ആറാട്ടോടെ പത്തു നാൾ നീളുന്ന ഉത്സവത്തിന് കൊടിയിറങ്ങും.
ഇന്ന് രാവിലെ 8.45നും 9.30നും മദ്ധ്യേ ക്ഷേത്രംതന്ത്രി താഴമൺ മഠത്തിൽ കണ്ഠര് രാജീവര്, മേൽശാന്തി മൈവാടി പത്മനാഭൻ സന്തോഷ് എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ് ചടങ്ങുകൾ നടന്നത്.