പ്രഭാതസവാരിക്കിടെ ഏറ്റുമാനൂര്‍ പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ കാറിടിച്ച് മരിച്ചു

ഏറ്റുമാനൂര്‍: പ്രഭാതസവാരിക്കിടെ കാറിടിച്ച് ഏറ്റുമാനൂര്‍ പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ മരിച്ചു. കെഎസ്ആര്‍ടിസി റിട്ട. വര്‍ക്‌സ് മാനേജര്‍ ഏറ്റുമാനൂര്‍ ശക്തിനഗര്‍ രഞ്ജിനിയില്‍ ബി.സുശീലന്‍ നായരാണ് (77) മരിച്ചത്. ഇന്നലെ രാവിലെ 5.45നു എംസി റോഡില്‍ മഹാലക്ഷ്മി സില്‍ക്‌സിനു സമീപത്തായിരുന്നു അപകടം. ഏറ്റുമാനൂര്‍ ക്ഷേത്രദര്‍ശനവും കഴിഞ്ഞ് വീട്ടിലെത്തിയശേഷം നടക്കാനിറങ്ങിയതായിരുന്നു. എറണാകുളം ഭാഗത്തുനിന്നെത്തിയ ഇന്നോവാ കാര്‍ സുശീലന്‍നായരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഏറ്റുമാനൂര്‍ ശക്തിനഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ രക്ഷാധികാരിയും ഏറ്റുമാനൂര്‍ പടിഞ്ഞാറേനട എന്‍എസ്എസ് കരയോഗം പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്നു. റോഡിലൂടെ എത്തിയ ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാര്‍ ഏറ്റുമാനൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭാര്യ: ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ അംഗം അമ്മിണി സുശീലന്‍ നായര്‍ (വിദ്യാഭ്യാസവകുപ്പ് റിട്ട ഉദ്യോഗസ്ഥ). മക്കള്‍: രാജീവ് ഭാസ്‌കര്‍ (യുഎന്‍ ഫോഴ്‌സ്, സുഡാന്‍), രമേശ് എസ് (ഖത്തര്‍), രഞ്ജിനി എസ് (അധ്യാപിക, മസ്‌കറ്റ്), മരുമക്കള്‍: ദീപാ രാജീവ്, ജ്യോതി രമേശ് (സ്റ്റാഫ് നഴ്‌സ്, ഖത്തര്‍), പ്രമോദ് എസ് (ബിസിനസ്, മസ്‌കറ്റ്).

Hot Topics

Related Articles