ഓ ഐ സി സി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി ധനസഹായം കൈമാറി

കുവൈറ്റ് : ചെന്നിത്തലയിലെ സജീവ കോൺഗ്രസ് പ്രവർത്തകയും പഞ്ചായത്തു ഒൻപതാം വാർഡ് മെമ്പറും ആയ ത്രേസ്യാമ്മ പീറ്റർ (37) (മൽസ്യ തൊഴിലാളി കുടുംബമാണ് ) തൊഴിൽ ഉറപ്പിലൂടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുമ്പോഴും കോൺഗ്രസ് എന്ന പ്രസ്ഥാനത്തെ നെഞ്ചോട് ചേർത്ത് വെച്ചു. കുടുംബത്തിന്റെ കഷ്ടകാലം എന്ന് പറയെട്ടെ വീഴ്ചയിൽ നട്ടെല്ലിന് ആഘാതം ഉണ്ടാവുകയും മികച്ച ചികിത്സ അനിവാര്യമാകുകയും ചെയ്തു.

Advertisements

ഈ അവസരത്തിൽ,നിത്യ ചെലവുകൾക്ക് പോലും ബുദ്ധിമുട്ടുമ്പോൾ, കുവൈറ്റ് ഓ ഐ സി സി ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻനോട് ചെന്നിത്തല മണ്ഡലം പ്രസിഡണ്ട് പി ബി സൂരജ് ഒരു സഹായ ഹസ്തം ആവശ്യപ്പെട്ടതനുസരിച്ചു ഓ ഐ സി സി ആലപ്പുഴ ജില്ലാ പ്രസിഡണ്ട് വിപിൻ മാങ്ങാട് , ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ ന്റെ നേതൃത്വത്തിൽ ആലപ്പുഴ ഒഐസിസി പ്രവർത്തകരിൽ നിന്നും സമാഹരിച്ച തുക
ഇന്ന് രാവിലെ ത്രേസ്യാമ്മ പീറ്ററുടെ വസതിയിൽ എത്തി മാന്നാർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ രാധേഷ് കണ്ണനൂർ നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മണ്ഡലം പ്രസിഡന്റ്‌ പിബി സൂരജ്, യൂ ഡി എഫ് മണ്ഡലം ചെയർമാൻ സതീഷ് ചെന്നിത്തല, മണ്ഡലം വൈസ് പ്രസിഡന്റ്‌ കെപി സേവിയർ, മണ്ഡലം ജനറൽ സെക്രട്ടറി ജയപ്രകാശ് കാരാഴ്മ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ടിനി സേവിയർ, മണ്ഡലം സെക്രട്ടറി അശോക് രാജ്, വാർഡ് പ്രസിഡന്റ്‌ സജീവ് കുന്നേൽ, തുടങ്ങിയവർ സംബന്ധിച്ചു.

Hot Topics

Related Articles