ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിനിത് അഭിമാന നിമിഷം ; സംസ്ഥാന തലത്തിൽ തദ്ദേശ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ആദ്യത്തെ മിയാമി പാർക്ക് ആൻ്റ് സെൻസറി ഗാർഡൻ നാടിന് സമർപ്പിച്ചു

കോട്ടയം : കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ ഓട്ടിസം ബാധിച്ച കുട്ടികൾക്കുള്ള ചികിത്സയുടെ ഭാഗമായി ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തും തൊഴിലുറപ്പ് പദ്ധതിയും ചേർന്ന് നിർമ്മിച്ച മിയാമി പാർക്ക് ആൻ്റ് സെൻസറി ഗാർഡന്റെ ഉദ്ഘാടനം നടന്നു. സഹകരണ – രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ വാസവൻ പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഓട്ടിസം ബാധിച്ച കുട്ടികൾക്കുള്ള ചികിൽസയുടെ ഭാഗമായി ഇത്തരത്തിൽ ഒരു പാർക്ക് തുറക്കുന്നത്. ഈ അഭിമാന നിമിഷത്തിന്റെ നേട്ടത്തിലാണ് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത്.

യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ അധ്യക്ഷയായി.
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂർ സ്വാഗതം പറഞ്ഞു. സെക്രട്ടറി ഉത്തമൻ ബി റിപ്പോർട്ട് അവതരിപ്പിച്ചു. പ്രോജക്ട് ഡയറക്ടർ പി.എസ്. ഷിനോ മുഖ്യ പ്രഭാഷണം നടത്തി.
പദ്ധതി വിഭാവനം ചെയ്ത മുൻ ICH സൂപ്രണ്ട് ഡോ. സവിദ പി., പ്രോജക്ട് ഡയറക്ടർ , പി.എസ്. ഷിനോ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ എക്സ്റ്റൻഷൻ ഓഫീസർ ബിലാൽ കെ. റാം, പാർക്കിന്റെ നിർമ്മാണം മനോഹരമായി പൂർത്തീകരിച്ച കോസ്റ്റ് ഫോർഡ് ടീം എന്നിവരെ യോഗത്തിൽ ആദരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ബിജു വലിയമല , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.കെ. ഷാജിമോൻ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയര്പേഴ്സൺ കവിത ലാലു , വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ജെസ്സി നൈനാൻ ഡോ. കെ.പി. ജയകുമാർ , ഡോ. കെ.പി. ജയപ്രകാശ് ,അന്നമ്മ മാണി , ജെയിംസ് കുര്വൻ, എസ്സി തോമസ് ,സവിത ജോമോൻ, രതീഷ് കെ. വാസു ,മേഖല ജോസഫ് , ആൻസ് വർഗീസ് , ജയിംസ് തോമസ്, കെ.എൻ. വേണുഗോപാൽ , എ.എം. ബിന്നു എന്നിവർ സംസാരിച്ചു.

എന്താണ് മിയാമി പാർക്ക്

മിയാമി പാർക്ക് ഒരു തുറന്ന പച്ചതുരുത്ത് പാർക്കാണ്. പ്രകൃതിയുടെ യഥാർത്ഥഭാവം കുട്ടികൾക്ക് മനസ്സിലാക്കി പഠിക്കുന്നതിനും ഇന്ദ്രിയങ്ങൾ മുഖാന്തിരമുളള പ്രതികരണശേഷി വളർത്താനും പാർക്ക് സഹായിക്കുന്നു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് 2019 20 സാമ്പത്തിക വർഷത്തിൽ പ്ലാൻ ഫണ്ടും, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സംയോജിപ്പിച്ച് മിയാമി പാർക്ക് & മൾട്ടി സെൻസറി ഗാർഡൻ എന്ന നൂതന പദ്ധതിയ്ക്ക് രൂപം നൽകിയത്.

സർക്കാർ അംഗീകൃത ഏജൻസിയായ ഫോർഡിനായിരുന്നു പാർക്കിന്റെ നിർമ്മാണ ചുമതല.പ്ലാൻ ഫണ്ട് 16 ലക്ഷം രൂപയും MG IN REGIS പ്രകാരം 2,47,602/ രൂപയും ചേർത്ത് 18,47,602/ രൂപ ചിലവിൽ 20 – 2021 വർഷത്തിൽ മനോഹരമായി പാർക്കിന്റെ നിർമ്മാണം പൂർത്തിയായി.2021 – 22 വർഷത്തിൽ കുട്ടികളുടെ പരിശീലനത്തിനുതകും വിധം പാർക്കിന് ആവശ്യമായി 2 ലക്ഷം രൂപയുടെ ഉപകരണങ്ങൾ വാങ്ങി നൽകി.

Hot Topics

Related Articles