വർഗീയത്യ്ക്കെതിരെ പോരാട്ടം ; ഇന്ത്യ യുണൈറ്റഡ് പദയാത്രയുമായി യൂത്ത് കോൺഗ്രസ്

തിരുവല്ല : നെടുമ്പ്രം വർഗ്ഗീയതയ്ക്കതിരെ ഇന്ത്യ യുണൈറ്റഡ് പദയാത്രയുമായി യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി . അമിച്ചകരി വായനശാല പടയിൽ നിന്നും നെടുമ്പ്രം ചന്ത വരെ യൂത്ത് കോൺഗ്രസ് പദയാത്ര നടത്തി. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് കൊടിമരങ്ങളും പ്രധാനപ്പെട്ട മൂന്ന് ജംഗ്ഷനുകളിൽ സ്ഥാപിച്ചു. പദയാത്ര ജാഥാ ക്യാപ്റ്റൻ ബ്ലസൻ പത്തിലിന് കൈമാറി ഡി സി സി ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കേരി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ, ബിനു കുര്യൻ ഗ്രാമ പഞ്ചായത്തംഗം ഗ്രേസി അലക്സാണ്ടർ , ജോജി തോമസ്, ജോജൻ , എബ്രഹാം ജോൺ എന്നിവർ നേതൃത്വം നൽകി.
പദയാത്ര സമാപന സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺ പാല ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. മാത്യു വർക്കി, ജെഫിൻ, ജെയ്സൺ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles