അയ്മനം:ഏറ്റുമാനൂരിൽ പ്രധാന തീവണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് സിപിഐ. സമീപ ജില്ലകളും ആശ്രയിക്കുന്ന കോട്ടയം -മെഡിക്കൽ കോളജും, മഹാത്മാഗാന്ധി സർവ്വകലാശാലയും, ജില്ലാ കുടുംബ കോടതിയും ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നത് ഏറ്റുമാനൂർ മണ്ഡലത്തിലാണ്. ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളം കൂടിയായ ഏറ്റുമാനൂരിൽ വഞ്ചിനാട്, മലബാർ എക്സ്പ്രസുകൾ തുടങ്ങിയ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് സിപിഐ ഏറ്റുമാനൂർ മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മൂന്ന് ദിവസങ്ങളിലായി അയ്മനത്തു നടന്ന സിപിഐ മണ്ഡലം സമ്മേളനം സമാപിച്ചു. കെ ഐ കുഞ്ഞച്ചനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പൊതുസമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവംഗം ആർ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു, സംസ്ഥാന എക്സിക്യൂട്ടീവംഗം സി കെ ശശിധരൻ, കൗൺസിലംഗം ആർ സുശീലൻ, ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറിമാരായ ജോൺ വി ജോസഫ്, മോഹൻ ചേന്നംകുളം,ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ.ബിനു ബോസ്, മഹിളാസംഘം ജില്ലാ സെക്രട്ടറി ഹേമലത പ്രേംസാഗർ, ജില്ലാ കൗൺസിലംഗങ്ങളായ മിനി മനോജ്, അബ്ദുൾ കരീം തുടങ്ങിയവർ പ്രസംഗിച്ചു.
സംഘടക സമിതി സെക്രട്ടറി അനി സി എം സ്വാഗതവും, പ്രസിഡൻ്റ് ഷാജി പി റ്റി കൃതജ്ഞതയും പറഞ്ഞു.