32 കുപ്പി മാഹി മദ്യവുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ

32 കുപ്പി മാഹി മദ്യവുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ

Advertisements

ക്രിസ്തുമസ് – ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 32 കുപ്പി (16ലിറ്റർ ) മാഹി മദ്യവുമായി യുവാവ് പിടിയിൽ . അസ്സം സ്വദേശി ദുലപ് ഗൊഗോയ് ( 27 ) ആണ് പിടിയിലായത് . തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ  എം വിഅഷ്റഫും  സംഘവും പിടികൂടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എക്സൈസ് സംഘം  തളിപ്പറമ്പ് ഭാഗങ്ങളിൽ നടത്തിയ മിന്നൽ പട്രോളിംഗിലാണ് തളിപ്പറമ്പ് ഹൈവേയിൽ എം എഫ് സി ഫ്രൂട്ട് സെന്ററിന് സമീപം വെച്ച് വില്ലനക്കായി കടത്തി കൊണ്ടു വന്ന മദ്യം പിടികൂടിയത്.
മദ്യം കടത്തിക്കൊണ്ട് വന്ന് കുറുമാത്തൂർ ഭാഗങ്ങളിൽ ഇരട്ടി വിലക്ക്  വില്ലന നടത്തി വരികയായിരുന്നു ഇയാൾ.

സിവിൽ എക്സൈസ് ഓഫീസർ ടി.വി.വിനേഷ്  ,  പി.ആർ. വിനീത്, ഡ്രൈവർ  പി.വി. അജിത്ത് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Hot Topics

Related Articles