എറണാകുളം :വെറ്റ് പലറ്റ് ആർട്ട് ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന **’ബി ട്രാൻസ്പാരന്റ് – നാഷണൽ വാട്ടർകളർ പെയിന്റിംഗ് എക്സിബിഷൻ രണ്ടാം എഡിഷൻ എറണാകുളം ദർബാർ ഹാൾ ആർട്ട് സെൻ്ററിൽ ആരംഭിച്ചു.
പ്രശസ്ത എഴുത്തുകാരനും നിരൂപകനുമായ സുനിൽ പി ഇളയിടം പ്രദർശനം ഉദ്ഘാടനം ചെയ്തു.ചിത്രകാരൻ ആനന്ദ് ചന്നാർ അവതരിപ്പിക്കുന്ന പ്രദർശനം പ്രശസ്ത ചിത്രകാരൻ സുനിൽ ലിനസ് ഡെ ക്യൂറേറ്റ് ചെയ്യുന്നു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശ്രദ്ധേയ കലാകാരി സ്മിത ജി.എസ്., എഴുത്തുകാരനും കോളമിസ്റ്റുമായ രാംമോഹൻ പാലിയത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.‘ലാബ് ബൗണ്ടറീസ്’ എന്ന പേരിൽ ആഗസ്റ്റ് 31 വരെ നീളുന്ന ഈ ദേശീയ പ്രദർശനത്തിൽ കേരളത്തെയും മറ്റു സംസ്ഥാനങ്ങളിലെയും 18 പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്നു.
നൂറോളം ജലച്ചായ ചിത്രങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന പ്രദർശനം പൊതുജനങ്ങൾക്ക് രാവിലെ 11 മുതൽ വൈകിട്ട് 7 വരെ സൗജന്യമായി കാണാവുന്നതാണ്.