മുക്കുപണ്ടം പണയം വെച്ച കേസിൽ കൂട്ടുപ്രതിയും അറസ്റ്റിൽ

പാലാ : കൊല്ലപ്പള്ളി ആനക്കല്ലുങ്കൽ ഫിനാൻസിൽ വ്യാജ സ്വർണം പണയം വെച്ച് പണം തട്ടിയ കേസിലെ രണ്ടാമനെയും പൊലീസ് പിടികൂടി . നവംബർ 13 ന് രണ്ട് വ്യാജ വളകൾ വ്യാജ ആധാർ കാർഡ്‌ ഉപയോഗിച്ച് പണയം വെച്ച കേസിലാണ് രണ്ടാം പ്രതിയും പിടിയിലായത്. ഉപ്പുകണ്ടം ആയിരൂർപ്പാടം മാലിയാലി വീട്ടിൽ ജോസ് സ്‌കറിയ യെ പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.പി തോംസൺ അറസ്റ്റ് ചെയ്തത്.

Advertisements

കോതമംഗലം രാമല്ലൂർ സ്വദേശി ഞാലിപ്പറമ്പിൽ പീറ്റർ ദേവസിയെ(43) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിക്ക് വെള്ളതൂവ ൽ, ചാവക്കാട് പൊലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുകൾ നിലവിലുണ്ട്. പ്രതിയെ ചോദ്യം ചെയ്തതിൽ തൃശൂർ ടൗണിലുള്ള രണ്ട് ധനകാര്യ സ്ഥാപനങ്ങളിൽ ജൂൺ മാസത്തിൽ സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയതായും ഇതുവരെയും ധനകാര്യ സ്ഥാപനങ്ങൾ തട്ടിപ്പ് തിരിച്ചറിഞ്ഞിട്ടില്ല എന്നും സമ്മതിച്ചിട്ടുള്ളതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതി കേരളത്തിലെ വിവിധ ജില്ലകളിൽ സമാന തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നു.വ്യാജ ആധാർ കാർഡും ഉരുപ്പടികളും നിർമ്മിച്ചു നൽകിയ പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. എസ് ഐ അഭിലാഷ് എംഡി, ഷാജി സെബാസ്റ്റ്യൻ എ എസ് ഐ ബിജു കെ തോമസ് സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ടി.എസ് സുമേഷ് , ഷെറിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് രണ്ടാം പ്രതിയെ കോതമംഗലത്തുനിന്നും പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Hot Topics

Related Articles