യുഡിഎഫ് കോട്ടയം ജില്ലാ നേതൃസമ്മേളനം നവംബർ 20 ന്

കോട്ടയം : യുഡിഎഫിന്റെ പ്രവർത്തനങ്ങൾ സജീവമാകുന്നതിൻ്റെ ഭാഗമായി യുഡിഎഫ് കോട്ടയം ജില്ലാ നേതൃസമ്മേളനം നവംബർ 20 ശനിയാഴ്ച 3 PM ന് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടക്കും .
യുഡിഎഫ് പഞ്ചായത്ത്, നിയോജകമണ്ഡലം സംസ്ഥാന , ഭാരവാഹികൾ എം.പി.മാർ , എം.എൽ.എ. മാർ , മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

Advertisements

ഇതിനോടനുബന്ധിച്ച് നിയോജക മണ്ഡലം, മണ്ഡലം, യുഡിഎഫ് പുനഃസംഘടനയും പൂർത്തീകരിക്കും.തുടർന്ന് യുഡിഎഫ് ബൂത്ത് കമ്മറ്റികൾക്കും രൂപം നൽകും .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമ്മേളത്തിന്റെ ഭാഗമായി കേന്ദ്ര കേരള സർക്കാരുകളുടെ അഴിമതിയും ജനവിരുദ്ധ നിലപാടുകളും തുറന്നുകാട്ടുന്ന പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം തുടക്കം കുറിക്കും.

യുഡിഎഫ് മണ്ഡലം ബൂത്തുതല പ്രവർത്തനങ്ങൾ സജീവമാകുന്നതിൻ്റെ ഭാഗമായി നടക്കുന്ന നേതൃസമ്മേളനം പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.

യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിക്കും.
എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, കെപിസിസി പ്രസിഡൻറ് കെ സുധാകരൻ, യുഡിഎഫ് സംസ്ഥാന കൺവീനർ എം .എം . ഹസ്സൻ ,പി കെ കുഞ്ഞാലിക്കുട്ടി പി ജെ ജോസഫ് , കൊടിക്കുന്നിൽ സുരേഷ് എം.പി, അന്റോ ആന്റണി എം.പി , എ.എ.അസീസ്, അനൂപ് ജേക്കബ് എംഎൽഎ , മാണി.സി. കാപ്പൻ എംഎൽഎ ,സി പി ജോൺ , ജി. ദേവരാജൻ , ജോൺ ജോൺ , രാജൻ ബാബു, തിരുവഞ്ചൂർ രാധാകൃഷ്ണൻ , മോൻസ് ജോസഫ് എംഎൽഎ , കെ.സി.ജോസഫ് , പി.സി.തോമസ്,ജോയ് എബ്രഹാം ,ജോസി സെബാസ്റ്റ്യൻ , പി. എ.സലിം, നാട്ടകം സുരേഷ്, ജോസഫ് വാഴക്കൻ ,ടോമി കല്ലാനി, കുര്യൻ ജോയി, ജോഷി ഫിലിപ്പ്,പി.ആർ. സോന,അസീസ് ബഡായി ,തുടങ്ങിയവരും യുഡിഎഫ് സംസ്ഥാന , ജില്ലാ നേതാക്കളും പങ്കെടുക്കുമെന്ന് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിലും , കൺവീനർ ജോസി സെബാസ്റ്റ്യനും അറിയിച്ചു.

Hot Topics

Related Articles