വ്യാജ സമ്മതപത്രത്തെ തുടർന്നു ജോലി നഷ്ടമായ ശ്രീജയ്ക്ക് സർക്കാരിന്റെ ആശ്വാസം: ശ്രീജയ്ക്ക് ജോലി നൽകാൻ തീരുമാനമായി; കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

പത്തനംതിട്ട: വ്യാജ സമ്മതപത്രം മറ്റാരോ നൽകിയതിനെ തുടർന്നു ജോലി നഷ്ടമായ ശ്രീജയ്ക്ക് സമാശ്വാസവുമായി സംസ്ഥാന സർക്കാർ. ശ്രീജയ്ക്ക് ജോലി നൽകാൻ തീരുമാനിച്ച സർക്കാർ, വ്യാജ സമ്മതപത്രം നൽകിയ വിഷയം കേസാക്കി അന്വേഷണം നടത്തുന്നതിനും തീരുമാനിച്ചു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ ശ്രീജയ്ക്കാണ് മറ്റാരോ വ്യാജ സമ്മതപത്രം നൽകിയതിന്റെ പേരിൽ ജോലി നഷ്ടമായത്. ഇന്ന് സമ്മതപത്രം കൈമാറുന്നതിനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഉത്തരവ് കൈമാറാൻ നേരിട്ട് തിരുവനന്തപുരത്ത് എത്താൻ ശ്രീജയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.

Advertisements

ഇ​ന്ന് 12ന് ​ഹാ​ജ​രാ​യി നി​യ​മ​ന ശി​പാ​ര്‍​ശ കൈ​പ്പ​റ്റാ​ന്‍ പി​എ​സ്‌​സി​യി​ല്‍ നി​ന്നും അ​റി​യി​പ്പു ല​ഭി​ച്ചു. സി​വി​ല്‍ സ​പ്ലൈ​സ് കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ അ​സി​സ്റ്റ​ന്‍റ് സെ​യി​ല്‍​സ്മാ​ന്‍ ത​സ്തി​ക​യി​ലേ​ക്കാ​ണ് നി​യ​മ​നം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജോ​ലി വേ​ണ്ടെ​ന്ന് മ​റ്റൊ​രാ​ള്‍ എ​ഴു​തി ന​ല്‍​കി​യ​തി​ന്റെ പേ​രി​ലാ​ണ് ശ്രീ​ജ​യ്ക്ക് നി​യ​മ​നം ന​ഷ്ട​മാ​യ​ത്. നേ​ര​ത്തെ, ശ്രീ​ജ​യു​ടെ പ​രാ​തി ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റാ​ൻ പി​എ​സ്‌​സി യോ​ഗം തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു.

Hot Topics

Related Articles