കൊച്ചി: വിവാദമാകുകയും, മാസങ്ങളോളം ചർച്ചയാകുകയും ചെയ്ത തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണ സംഘത്തിന് വൻ തിരിച്ചടി. കേസിലെ പ്രധാന പ്രതിയായ സ്വപ്‌ന സുരേഷിനെതിരെ ചുമത്തിയിരുന്ന കോഫെപോസെ ഹൈക്കോടതി റദ്ദാക്കി.
Advertisements
സ്വപ്ന സുരേഷിനെതിരെ ചുമത്തിയ കോഫേപോസ വകുപ്പിനെതിരെ സ്വപ്‌ന സുരേഷ് നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി വകുപ്പ് റദ്ദാക്കിയത്. കോഫേപോസ
ചുമത്താൻ മതിയായ കാരണങ്ങളില്ലായെന്ന് കണ്ടെത്തിയ ഹൈക്കോടതിയാണ് ഇപ്പോൾ സ്വപ്‌നയ്ക്ക് എതിരായ വകുപ്പുകൾ ചുമത്തിയത് റദ്ദാക്കിയിരിക്കുന്നത്. സ്വപ്നയുടെ അമ്മ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. എന്നാൽ, കേസിലെ മറ്റൊരു പ്രതിയായ സജിത്തിന് എതിരായ വകുപ്പുകൾ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി.