പർദ്ദ ധരിച്ച് സ്ത്രീയെത്തി; പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ മരിച്ചയാളുടെ വോട്ട് ചെയ്യാൻ ശ്രമം

പാലക്കാട്: പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ പട്ടാമ്പിയിൽ മരിച്ചയാളുടെ വോട്ട് ചെയ്യാൻ ശ്രമം. കൊപ്പം മുതുതല എയ്ഡഡ് അപ്പർ പ്രൈമറി സ്കൂളിലാണ് മരിച്ചയാളുടെ വോട്ട് ചെയ്യാൻ ശ്രമം നടന്നത്. പർദ്ദ ധരിച്ച് എത്തിയ സ്ത്രീയാണ് ഒരു മാസം മുൻപ് മരിച്ചയാളുടെ വോട്ട് രേഖപ്പെടുത്താൻ ശ്രമിച്ചത്. അതേസമയം സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഒരു മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് 3.78 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. 

Advertisements

മൂന്ന് മുന്നണികള്‍ക്കും അഭിമാന പോരാട്ടം നടക്കുന്ന സംസ്ഥാനത്ത് പല മണ്ഡലങ്ങളും പ്രവചനാതീതമാണ്. 2,77,49,159 വോട്ടര്‍മാരാണ് ഇക്കുറിയുള്ളത്. കൂടുതലും സ്ത്രീകള്‍ തന്നെയാണ്. 5,34,394 പേര്‍ ജനാധിപത്യ പ്രക്രിയയില്‍ ആദ്യമായി പങ്കാളിയാകുന്ന കന്നിവോട്ടര്‍മാരാണ്. കഴിഞ്ഞ തവണ 77.84 ശതമാനമെന്ന മികച്ച പോളിങാണ് രേഖപ്പെടുത്തിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.