സീലിംഗ് ഫാന്‍ പൊട്ടിവീണ് ഗൃഹനാഥൻ മരിച്ചു

കണ്ണൂർ : സീലിംഗ് ഫാന്‍ ദേഹത്തേക്കു പൊട്ടിവീണ് പരിക്കേറ്റ എട്ടിക്കുളം സ്വദേശിയായ ഗൃഹനാഥൻ മരിച്ചു. കണ്ണൂർ എട്ടിക്കുളം അമ്പലപ്പാറ പടിഞ്ഞാറ് താമസിക്കുന്ന അയിഷ മന്‍സിലില്‍ എ.കെ. മുഹമ്മദ് സമീറാണ് (48) മരിച്ചത്. പോളിഷിംഗ് തൊഴിലാളിയായ ഇയാള്‍ വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങാന്‍ കിടന്നപ്പോഴായിരുന്നു അപകടം. ഭാര്യയും കൂട്ടിയും പുറത്തു പോയിരിക്കയായിരുന്നു. വൈകുന്നേരം 4.30 ഓടെ ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് അപകടം കണ്ടത്. അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇയാളെ കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

Advertisements

Hot Topics

Related Articles