കർഷക സമരത്തിന്റെ വിജയം ആഹ്ളാദകരം: കെ.സി.ജോസഫ്; ജില്ലാ കോൺഗ്രസ് കമ്മിറ്റി ഇന്ദിരാ ഗാന്ധി അനുസ്മരണം നടത്തി

കോട്ടയം: രാജ്യത്തിൻ്റെ അഖണ്ഡതയ്ക്കും, സമ്പദ്ഘടനയ്ക്കും അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനും നിസ്തുലമായ സംഭാവനകൾ നല്കിയ ഇന്ദിരാജിയുടെ ജന്മദിനത്തിൽ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ സമരമായ കർഷക സമരം വിജയം കണ്ടത് ആഹ്ളാദകരമാണെന്ന് കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതിയംഗം കെ.സി.ജോസഫ് പറഞ്ഞു. ഡി.സി.സി.പ്രസിഡൻ്റ് നാട്ടകം സുരേഷിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഇന്ദിരാഗാന്ധി ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഫാസിസ്റ്റ് ഭരണകൂടത്തെ മുട്ടുകുത്തിച്ച സമര വിജയം ഓരോ ഭാരതീയനും, കോൺഗ്രസ് പാർട്ടിക്കും അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., കെ.പി.സി.സി. നിർവ്വാഹക സമിതിയംഗം ജോഷി ഫിലിപ്പ്, ഡി.സി.സി. ഭാരവാഹികളായ മോഹൻ.കെ.നായർ, അഡ്വ.ജോണി ജോസഫ്, എം.പി. സന്തോഷ് കുമാർ, എം.എൻ.ദിവാകരൻ നായർ, സാബു പുതുപ്പറമ്പിൽ, നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ചിന്തു കുര്യൻ ജോയി, സംസ്ഥാന ഭാരവാഹികളായ ജോബിൻ ജേക്കബ്, ടോം കോര, ഡോ.ശോഭാ സലിമോൻ, എസ്.രാജീവ്, കെ.ജി.ഹരിദാസ്, സെബിൻ ജോൺ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles