ബി.ഡി.ജെ.എസ്.കോട്ടയം നിയോജക മണ്ഡലം പ്രവർത്തക സമ്മേളനം

കോട്ടയം: ബി.ഡി.ജെ.എസ്.കോട്ടയം നിയോജക മണ്ഡലം പ്രവർത്തക സമ്മേളനം നവംബർ 28 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കോട്ടയം ഹോട്ടൽ ഐഡയുടെ എതിർവശമുള്ള റോട്ടറി ഹാളിൽ വച്ച് ജില്ലാ പ്രസിഡൻ്റ് എം.പി.സെൻ ഉദ്ഘാടനം ചെയ്യും.
നിയോജക മണ്ഡലം പ്രസിഡൻ്റ അഡ്വ.ശാന്താറാം റോയി തോളൂർ അദ്ധ്യക്ഷത വഹിക്കും.

സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി പി.അനിൽകുമാർ മുഖ്യ പ്രസംഗവും ജില്ലാ ജോയിൻ്റ് സെക്രട്ടറി സജീഷ്കുമാർ മണലേൽ രാഷ്ട്രീയ വിശദീകരണവും ജില്ലാ ജോയിൻ്റ് സെക്രട്ടറി റിജേഷ് സി.ബ്രീസ് വില്ല സംഘടനാ സന്ദേശവും നല്കും. നിയോജക മണ്ഡലം സെക്രട്ടറി ഷെജി ഹരിപ്രിയം സ്വാഗതവും നിയോജക മണ്ഡലം സെക്രട്ടറി റ്റി.റ്റി.മോഹനൻ കൃതജ്ഞതയും പറയും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് പുതിയ നിയോജക മണ്ഡലം കൗൺസിൽ രൂപീകരണവും മുൻസിപ്പൽ പഞ്ചായത്ത് പോഷക സംഘടനാ ഭാരവാഹികളെയും തെരഞ്ഞെടുക്കും.സമ്മേളനത്തിൽ ജില്ലാ, നിയോജക മണ്ഡലം ഭാരവാഹികളും, പ്രവർത്തകരും പങ്കെടുക്കും.

Hot Topics

Related Articles