ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ 30മത് ഓൾ ഇന്ത്യ കോൺഫറൻസിനോട് അനുബന്ധിച്ച് കോട്ടയം നഗരത്തിൽ ബൈക്ക് റാലി നടന്നു

കോട്ടയം : കോട്ടയത്ത് വെച്ച് നടക്കുന്ന ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ 30മത് ഓൾ ഇന്ത്യ കോൺഫറൻസിനോട് അനുബന്ധിച്ച് കോട്ടയം നഗരത്തിൽ ബൈക്ക് റാലി നടന്നു. കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച ബൈക്ക് റാലി കോട്ടയം നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഫ്ലാഗ് ഓഫ് ചെയ്തു. നൂറോളം ബൈക്കുകളുടെ അകമ്പടിയോടെ ആരംഭിച്ച ബൈക്ക് റാലി ബേക്കർ ജംഗ്ഷൻ വഴി ലോഗോസ്,ജനറൽ ആശുപത്രി, സ്റ്റാർ ജംഗ്ഷൻ വഴി പഴയ പോലീസ് സ്റ്റേഷൻ മൈതാനത്ത് സമാപനം കുറിച്ചു.

Advertisements

സമാപന സമ്മേളനത്തിന് സിപിഎം ജില്ലാ സെക്രട്ടറി അഡ്വ. വി.ബി.ബിനു അധ്യക്ഷത വഹിച്ചു.എകെബിഇഎഫ് ഓൾ ഇന്ത്യ ജനറൽ സെക്രട്ടറി എ ആർ സുജിത്ത് രാജു,എകെബിഇഎഫ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ, ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ ദേശീയ സെക്രട്ടറി സുജിത്ത് പി ആർ,എകെബിഇഎഫ് ജില്ലാ സെക്രട്ടറി ഹരിശങ്കർ എസ്, ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ ഓർഗനൈസിംഗ് സെക്രട്ടറി ശരത് എസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയന്റെ 30മത് ഓൾ ഇന്ത്യ കോൺഫറൻസ് ഏപ്രിൽ 26,27 തീയതികളിൽ കോട്ടയം മാമൻ മാപ്പിള ഹാളിൽ വെച്ചാണ് നടക്കുന്നത്.

Hot Topics

Related Articles