അമീബിക് മസ്തിഷ്‌കജ്വര ഭീഷണി: മലിനജലത്തിൽ സൂക്ഷിക്കുക

ഹെൽത്ത്‌ ഡെസ്ക്

Advertisements

പുഴകളിലും ഒഴുക്കില്ലാത്ത ജലാശയങ്ങളിലും ജീവിക്കുന്ന അപകടകാരിയായ അമീബ തലച്ചോറിനെ തന്നെ ബാധിച്ച് മരണത്തിലേക്കു നയിക്കുന്ന “അമീബിക് മസ്തിഷ്കജ്വരം” വീണ്ടും ആശങ്ക ഉയർത്തുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മലിനവും കെട്ടിക്കിടക്കുന്ന വെള്ളത്തിലും, പ്രത്യേകിച്ച് ചൂടും സൂര്യപ്രകാശവും കൂടുതലുള്ള സാഹചര്യങ്ങളിൽ വളരുന്ന നെഗ്ലെറിയ ഫൗലേറി എന്ന അമീബയാണ് ഈ വിരളരോഗത്തിന് കാരണമാകുന്നത്.

എന്താണ് അമീബിക് മസ്തിഷ്കജ്വരം?

വളരെ വിരളമായി പതിനായിരത്തിൽ ഒരാൾക്ക് മാത്രമേ ഇത് ബാധിക്കാറുള്ളൂ. നെഗ്ലെറിയ ഫൗലേറി തലച്ചോറിലേക്ക് പ്രവേശിച്ച് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് സൃഷ്ടിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഇത് മനുഷ്യരിൽ നിന്നും മറ്റൊരാൾക്കു പകരുന്നില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ ശരീരത്തിലേക്ക് കയറുമ്പോഴാണ് രോഗബാധ അനുഭവപ്പെടുന്നത്.

രോഗലക്ഷണങ്ങൾ

രോഗാണുബാധയ്ക്ക് ശേഷം 1 മുതൽ 9 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. തുടക്കത്തിൽ തീവ്രമായ തലവേദന, പനി, ഛർദ്ദി, കഴുത്തുവേദന എന്നിവ കാണപ്പെടും.തുടർന്ന് ഓർമ്മക്കുറവ്, അപസ്മാരം, ബോധക്ഷയം എന്നിവയായി മാറും. രോഗനിർണയം സാധാരണയായി നട്ടെല്ലിൽ നിന്നും സ്രവം പരിശോധന വഴിയാണ്.

പ്രതിരോധം

കെട്ടിക്കിടക്കുന്ന മലിനജലത്തിലും ഒഴുക്ക് കുറഞ്ഞ വെള്ളത്തിലും കുളിക്കുന്നത് ഒഴിവാക്കുകയും, മൂക്കിലേക്ക് വെള്ളം ഒഴിയുന്ന രീതികൾ ഒഴിവാക്കുകയും വേണം. രോഗലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കാതെ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുന്നത് നിർണായകമാണ്.അതേസമയം, ശരിയായ രീതിയിൽ ക്ലോറിനേറ്റ് ചെയ്ത നീന്തൽക്കുളങ്ങളിൽ കുട്ടികൾക്ക് കുളിക്കുന്നത് സുരക്ഷിതമാണെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി.

Hot Topics

Related Articles