വീടിനുള്ളിൽ അലങ്കാര ചെടികൾ വയ്ക്കുന്നത് പലർക്കും ഏറെ ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ ഇതിൽ നിന്ന് പോലും പനി പടരുന്ന എന്ന വാർത്തയാണ് ഇപ്പോൾ ആശങ്ക ഉയർത്തുന്നത്. ഡെങ്കിപ്പനി പോലെയുള്ള പകർച്ച വ്യാധികൾ പടരുന്നതിന് അലങ്കാര ചെടികളും കാരണമാവുകയാണെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. വെസ്റ്റ് നൈൽ, ഡെങ്കിപ്പനി എന്നിവ പോലെയുള്ള പകർച്ച വ്യാധികൾ വേനൽ കാലത്തും പടർന്ന് പിടിക്കാൻ കാരണമാകുന്ന സാഹചര്യം വീടിനുള്ളിൽ തന്നെയാണെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
വീടിനുള്ളിൽ വളർത്തുന്ന ചെടികളിലാണ് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത്. മണി പ്ലാൻ്റ് പോലെയുള്ളവ വെള്ളത്തിലിട്ട് വീട്ടിനുള്ളിൽ വളർത്തുന്നതാണ് ഇത്തരം രോഗങ്ങൾ പടരാൻ കാരണമാകുന്നത്. തൃശൂർ ജില്ലയിൽ ഒരു ഓഫീസിലെ അഞ്ച് പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതാണ് ഇത്തരത്തിലൊരു ആശങ്ക ഉണ്ടാകാൻ കാരണമായത്. മനപൂർവ്വമല്ലാതെ ഇത്തരം സാഹചര്യങ്ങളിലേക്ക് വഴിയൊരുക്കുന്നത് വീടുകളിൽ തന്നെയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുപ്പികളിൽ ചെടി വളർത്തുമ്പോൾ കൃത്യമായി വ്യത്തിയാക്കാനും രണ്ട് ദിവസം കൂടുമ്പോൾ പുതിയ വെള്ളം വയ്ക്കാനും ശ്രദ്ധിക്കണം. കൊവിഡിന് ശേഷമാണ് ആളുകൾ വീടുകൾക്കുള്ളിൽ ചെടി വളർത്തുന്ന ഹോബി ആരംഭിച്ചത്. പക്ഷെ കൃത്യമായി പരിചരിച്ചില്ലെങ്കിൽ ഇത്തരം ചെടി വളർത്തൽ പിന്നീട് വലിയ വിനയാകും. കുപ്പിയ്ക്കുള്ളിൽ വെള്ളം നിറച്ച ചെടി വളർത്തുന്ന രീതി മാറ്റുന്നതാണ് നല്ലത്. ചെടി ചട്ടി വയ്ക്കുന്ന ട്രേയിൽ വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കണം. അതുപോലെ ഫ്രിഡ്ജിൻ്റെ ട്രേയിലും വെള്ളം കെട്ടി നിൽക്കുന്നത് കൊതുക് വളരാനുള്ള സാഹചര്യമുണ്ടാക്കുന്നു.