കണ്ണൂർ: കെപിസിസി അധ്യക്ഷൻ കെ. സുധാകരനെതിരെ ആരോപണമുന്നയിച്ച മുൻ ഡ്രൈവർ പ്രശാന്ത് ബാബുവിനെതിരെ സാമ്പത്തിക തട്ടിപ്പ് കേസ് നൽകി വീട്ടമ്മ. കണ്ണോത്തുംചാൽ സ്വദേശിയായ സത്യവതിയാണ് പരാതി നൽകിയിരിക്കുന്നത്. മകൾക്ക് അധ്യാപക ജോലി വാഗ്ദാനം ചെയ്താണ് 15 ലക്ഷം രൂപ തട്ടിയതെന്ന് പരാതിയിൽ പറയുന്നു.
2018 ലാണ് മൊറാഴ സ്കൂളിൽ ഒരു വേക്കൻസി ഉണ്ടെന്ന് പറഞ്ഞ് 15 ലക്ഷം രൂപ പ്രശാന്ത് ബാബുവിന് നൽകിയത്. വഞ്ചന മനസിലായപ്പോൾ പൊലീസിൽ പരാതി നൽകിയിരുന്നു. 2 ലക്ഷം വീതം ഒരോ മാസവും നൽകാമെന്ന് ഉറപ്പ് പറഞ്ഞിരുന്നു. പണം തിരികെ ചോദിച്ചപ്പോൾ ഗുണ്ടകളെ അയക്കും എന്ന് ഭീഷണിപെടുത്തിയതായും സത്യവതി പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജോലി ലഭിക്കാതെ വന്നപ്പോൾ സ്കൂളിൽ അന്വേഷിച്ചു. എന്നാൽ മാനേജർ പറഞ്ഞത് പണം തന്നില്ല എന്നാണ്. പ്രശാന്ത് ബാബു അയച്ച ആള് ആണ് പണം പലതവണയായി കൈപ്പറ്റിയതെന്നും സത്യവതിയുടെ വെളിപ്പെടുത്തൽ. പ്രശാന്ത് ബാബുവും സംഘവും പണം കൈപ്പട്ടിയതിനു തെളിവുകൾ ഉണ്ടെന്നും റിട്ടയർഡ് നഴ്സിംഗ് സുപ്രണ്ട് ആയ സത്യവതി പറയുന്നു.
പ്രശാന്ത് ബാബുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കെ സുധാകരനെതിരെ ഇപ്പോള് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
അതേ സമയം, കെ സുധാകരന്റെ ഭാര്യയുടെ സ്വത്തു വിവരങ്ങൾ മാത്രമല്ല സുധാകരന്റെ വരുമാനവും അക്കൗണ്ടുകളും സ്വത്തും പരിശോധിക്കുന്നതായി വിജിലൻസ് അറിയിച്ചു. കാടാച്ചിറ സ്കൂൾ ഏറ്റെടുക്കാൻ നടത്തിയ പണപ്പിരിവുമായി ബന്ധപ്പെട്ട് 2021 ൽ ലഭിച്ച പരാതി അനുസരിച്ചാണ് അന്വേഷണം. സുധാകരന്റെ കഴിഞ്ഞ 15 വർഷത്തെ വരുമാനവും സ്വത്ത് സമ്പാദനവും ആണ് അന്വേഷിക്കുന്നത്.