പോലീസ് സ്റ്റേഷനില്‍ പോകേണ്ട, എഫ്‌ഐആർ ഇനി വീട്ടിൽ നിന്നും തന്നെ ഡൗൺലോഡ് ചെയ്യാം

തിരുവനന്തപുരം:പോലീസ് സ്റ്റേഷനില്‍ നേരിട്ട് പോകാതെ തന്നെ കേസുകളുടെ എഫ്‌ഐആർ പകർപ്പ് ലഭ്യമാക്കാനുള്ള സംവിധാനവുമായി കേരള പോലീസ്. ഔദ്യോഗിക മൊബൈൽ ആപ്പായ ‘പോല്‍ ആപ്പ്’ വഴിയും കേരള പൊലീസിന്റെ വെബ്സൈറ്റിലൂടെയും ‘തുണ’ വെബ് പോർട്ടലിലൂടെയും ഇനി എളുപ്പത്തിൽ എഫ്‌ഐആർ ഡൗൺലോഡ് ചെയ്യാം.ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസുകളിൽ സ്ത്രീകളുടെയും കുട്ടികളുടെയും പേര് വെളിപ്പെടുത്താൻ നിയമം വിലക്കുന്നതിനാൽ അവ ഒഴികെയുള്ള എല്ലാ കേസുകളുടെയും എഫ്‌ഐആർ പൊതുജനങ്ങൾക്ക് ലഭ്യമാകും. എന്നാൽ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട കേസുകൾക്ക് ഈ സൗകര്യം ബാധകമല്ലെന്ന് പോലീസ് വ്യക്തമാക്കി.

Advertisements

പോല്‍ ആപ്പ് ഉപയോഗിച്ച് എങ്ങനെ എഫ്‌ഐആർ ഡൗൺലോഡ് ചെയ്യാം ?


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആദ്യം ആപ്പ് ഇൻസ്റ്റാൾ ചെയ്ത് മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണം.”എഫ്ഐആർ ഡൗൺലോഡ്” ഓപ്ഷനിൽ പ്രവേശിച്ച് എഫ്‌ഐആർ നമ്പർ, കേസ് രജിസ്റ്റർ ചെയ്ത വർഷം, പോലീസ് ജില്ല, പോലീസ് സ്റ്റേഷന്റെ പേര് എന്നിവ നൽകി തിരയാം.എഫ്‌ഐആർ നമ്പർ അറിയില്ലെങ്കിൽ സ്റ്റാർട്ട് ഡേറ്റും എൻഡ് ഡേറ്റും തിരഞ്ഞെടു ആ കാലയളവിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ ലിസ്റ്റ് ലഭിക്കും.ആവശ്യമായ എഫ്‌ഐആർ തിരഞ്ഞെടുക്കി ഡൗൺലോഡ് ചെയ്യാം.

എഫ്‌ഐആർ പകർപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ അതിന്റെ ആധികാരികത ഉറപ്പാക്കാവുന്നതാണ്.

Hot Topics

Related Articles