ടെയ്‍ലറിങ് ഷോപ്പില്‍ നിന്ന്  തീപിടിച്ചു; രണ്ട് കുട്ടികള്‍ അടക്കം ഏഴ് മരണം

പുനെ: മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ഉണ്ടായ തീപ്പിടുത്തത്തിൽ ഏഴ് പേർ മരിച്ചു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളുമെല്ലാം അടങ്ങുന്നു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് വൻ അപകടം സംഭവിച്ചത്. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ടെയ്‍ലറിങ് ഷോപ്പില്‍ നിന്നാണ് തീ പടര്‍ന്നത്. ഇത് പിന്നീട് കെട്ടിടത്തിലെ മറ്റിടങ്ങളിലേക്കും തീ വ്യാപിപ്പിക്കുകയായിരുന്നു. 

മുകള്‍നിലയില്‍ താമസിച്ചിരുന്നവര്‍ മരിച്ചത് പുക ശ്വസിച്ചെന്നാണ് പ്രാഥമിക നിഗമനം. രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളും മരിച്ചവരിലുള്‍പ്പെടുന്നു. മറ്റ് വിശദാംശങ്ങള്‍ വരും മണിക്കൂറുകള്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ സ്ഥലത്ത് തീ അണച്ച് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.

Hot Topics

Related Articles