ചെങ്ങന്നൂരിൽ വീടിന്റെ പോർച്ചിൽ കിടന്ന കാറും സ്കൂട്ടറും കത്തിനശിച്ചു ;മെത്തയിലേക്കും അലമാരയിലേക്കും പടർന്ന തീ വീട്ടുകാർ ഉണർന്നത്കൊണ്ട് പെട്ടെന്ന് അണച്ചു

ചെങ്ങന്നൂർ :ഇന്നലെ രാത്രി 12.30ഓടെ ചെങ്ങന്നൂർ മംഗലം തലശ്ശേരിൽ എബ്രഹാം തോമസിന്റെ വീടിന്റെ കാർ പോർച്ചിലാണ് തീപിടുത്തം ഉണ്ടായത്.

കാർ പോർച്ചിൽ കിടന്ന സിലേറിയോ കാറും ടിവിഎസ് ജൂപിറ്റർ സ്കൂട്ടറുമാണ് കത്തി നശിച്ചത്. കാർ പോർച്ചിനോട് ചേർന്ന കിടപ്പു മുറിയുടെ ജനൽ കത്തി മുറിക്കുള്ളിലേക്ക് തീ പടർന്ന് കട്ടിലും മെത്തയും പൂർണമായും കത്തി നശിച്ചു. സമീപത്തെ അലമാരയും ഭാഗികമായി കത്തിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വീട്ടുകാർ ഉണർന്നതിനാൽ കൂടുതൽ അപകടം ഉണ്ടായില്ല. രാത്രി 10.15ഓടെ മകൻ ജസ്റ്റിൻ ചെങ്ങന്നൂരിൽ പോയി തിരകെ എത്തി കാർ പോർച്ചിൽ ഇട്ടതാണ്. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല.

Hot Topics

Related Articles