വന്‍ ദുരന്തം ഒഴിവായി ;എടത്വായില്‍ ഷെഡിന് തീപിടിച്ചു

ആലപ്പുഴ : വീടിന് സമീപം പാചകത്തിനായി നിർമ്മിച്ച ഷെഡിന് തീപിടിച്ചു. ഷെഡിനോട് ചേർന്നുള്ള വീട്ടിലേക്ക് തീ പടരാതെ സംരക്ഷിച്ചതിനാൽ വൻദുരന്തം ഒഴിവായി. തലവടി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ കൊത്തപള്ളിൽ വീട്ടിൽ എം.കെ സുമേഷ് പാചകം ചെയ്യാനായി നിർച്ചിച്ച ഷെഡിനാണ് തീപിടിച്ചത്.

ഉച്ചയ്ക്ക് 2.30 നാണ് സംഭവം. തീപിടുത്തം ഉണ്ടാകുമ്പോൾ സുമേഷും കുടുംബവും ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു. സമീപ വാസികളും, പാടത്ത് പണിയെടുത്തിരുന്ന തൊഴിലാളികളും ചേർന്നാണ് തീ അണച്ചു.

Hot Topics

Related Articles