ജില്ലാതല ഫ്ലാഷ് മോബ് മത്സരം: ഒന്നം സ്ഥാനം കരസ്ഥമാക്കി ബിവിഎം ഹോളി ക്രോസ് കോളജ് ചേർപ്പുങ്കൽ

കേരള സംസ്ഥാന എക്സൈസ് വകുപ്പ്  വിമുക്തി മിഷൻ കോട്ടയം കോളേജ് വിദ്യാർത്ഥികൾക്കായി ജില്ലാതല ഫ്ലാഷ് മോബ് മത്സരം കോട്ടയം ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തി.  മത്സരത്തിന്റെ ഉദ്ഘാടനം ബഹു കോട്ടയം എംഎൽഎ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. ബസേലിയോസ് കോളേജ് പ്രിൻസിപ്പാൾ ഇൻ ചാർജ് ശ്രീ പ്രൊഫ . ഡോ. മനോജ് നാരായണൻ കെ. എസ് അധ്യക്ഷത വഹിച്ചുസംസാരിച്ചു.

Advertisements

കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ശ്രീ കെ ആർ അജയ് സ്വാഗതം അറിയിച്ചു. ശ്രീമതി.  ജയമോൾ ജോസഫ് (വാർഡ് കൗൺസിലർ),  എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർമാരായ ഡോക്ടർ മഞ്ജുഷ ഡോക്ടർ കൃഷ്ണരാജ് എന്നിവർ ആശംസകൾ അറിയിച്ചു . 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരിപാടിയുടെ അനുബന്ധിച്ച് നടന്ന പൊതു ചടങ്ങിൽ വിമുക്തി മിഷൻ ജില്ലാതലത്തിൽ നടത്തിയ ദേശഭക്തി ഗാന മത്സരത്തിന്റെയും, ആസ്വാദനക്കുറിപ്പ് മത്സരത്തിന്റെയും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്കുള്ള സമ്മാനവിതരണവും ബഹു കോട്ടയം എംഎൽഎ  തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകൾ  നിർവഹിച്ചു.

ഫ്ലാഷ് മത്സരത്തിൽ ജില്ലയിലെ വിവിധ കോളേജുകളിൽ നന്നായി. 11 ടീമുകൾ പങ്കെടുത്തു.

1. ബിവിഎം ഹോളി ക്രോസ് കോളജ്, ചേർപ്പുങ്കൽ ഒന്നാം സ്ഥാനവും

2. ബെസേലിയോസ് കോളജ്. കോട്ടയം കോളേജ് രണ്ടാം സ്ഥാനവും

3. എംഇഎസ് കോളജ് എരുമേലി  കോളേജ് മൂന്നാം സ്ഥാനവും

ദേശഭക്തി ഗാനം മത്സരം

ഒന്നം സ്ഥാനം – ക്രോസ്സ്റോഡ്സ് എച്ച് എസ്എസ് പാമ്പാടി  

രണ്ടാം സ്ഥാനം -ഭാവൻസ്സ് ന്യൂസ്പ്രിന്റ് വിദ്യാലയം, വെള്ളൂർ 

മൂന്നാം സ്ഥാനം – എം ജി ജി എച്ച് എസ്എസ് പാലാ

വായന ദിനം – ആസ്വാദന കുറിപ്പ് മത്സരം 

1. ഒന്നാം സ്ഥാനം – കുമാരി അൽഫോൻസാ ഷാജി, എകെജെഎം എച്ച് എസ്,  കാഞ്ഞിരപ്പള്ളി 

2.രണ്ടാം സ്ഥാനം -കുമാരി ആഷ്റിയാ സന്തോഷ്, രാജാസ് ഇൻ്റർനാഷണൽ സ്കൂൾ , കുറിച്ചി 

3. മൂന്നാം സ്ഥാനം – മാസ്റ്റർ ശ്രീഹരി ആർ നായർ, SRV NSS HS, ചിറക്കടവ് 

കരസ്ഥമാക്കി. കോട്ടയം ജില്ലാ വിമുക്തി മാനേജർ ശ്രീ എം കെ പ്രസാദ് കൃതജ്ഞത രേഖപ്പെടുത്തി. വിമുക്തി കോർഡിനേറ്റർ  ശ്രീമതി അനീഷ് കെ എസ്, പ്രിവൻറീവ് ഓഫീസർ ഗ്രേഡ്  ശ്രീ ബെന്നി സെബാസ്റ്റ്യൻ, ശ്രീ നിഫി ജേക്കബ്ബ്, ശ്രീ ബിനോയ് ഇ വി, ബസേലിയോസ്  കോളേജിലെ എൻഎസ്എസ് യൂണിറ്റ് അംഗങ്ങൾ എന്നിവർ ചേർന്ന് മത്സര നടത്തിപ്പിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കി.. അധ്യാപകരും വിദ്യാർത്ഥികളും രക്ഷാകർത്താക്കളും ഉൾപ്പെടെ  ധാരാളം പേർ ടീ ലഹരി വിരുദ്ധ ഫ്ലാഷ് മത്സരത്തിന് ദൃക്സാക്ഷികൾ ആയിരുന്നു

Hot Topics

Related Articles