കടുത്തുരുത്തിയിൽ കാലിതീറ്റയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായിരുന്ന പശു ചത്തു;ക്ഷിരകർഷകർ ആശങ്കയിൽ

കോട്ടയം :കടുത്തുരുത്തിയിൽ ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായിരുന്ന പശു ചത്തു.

Advertisements

അപ്പാൻചിറ വട്ടകേരിയിൽ ജോബി ജോസഫിൻ്റെ അഞ്ചു വയസ് പ്രായമായ പശുവാണ് ചത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാലിതീറ്റയിൽ നിന്നും
ഭക്ഷ്യ വിഷബാധയേറ്റ് 106 പശുക്കൾക്കാണ് ജില്ലയിൽ രോഗബാധ ഉണ്ടായത്. ഇവയെല്ലാം അപകടനില തരണം ചെയ്തെന്ന് മൃഗസംരക്ഷണ വകുപ്പ് ഇന്നലെ വൈകിട്ട് ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചതിന് പിന്നാലെയാണ് ഇപ്പോൾ ഒരു പശു ചത്തിരിക്കുന്നത്.
ഇതോടെ ക്ഷിരകർഷകർ വീണ്ടും ആശങ്കയിലായി.

കടുത്തുരുത്തി ക്ക് പുറമേ പാമ്പാടി ഈസ്റ്റ്, ചമ്പക്കര, കൊടുങ്ങൂർ തുടങ്ങി വിവിധയിടങ്ങളിലാണ് പശുക്കൾക്ക് ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയത്.പാമ്പാടിയിൽ അമ്പതോളം പശുക്കൾക്ക്​ അസുഖം

കാലിത്തീറ്റയിൽ നിന്ന്​ ഭക്ഷ്യവിഷബാധയെന്ന്​ സംശയം. പാമ്പാടി ഓർവയൽ ക്ഷീരസംഘത്തിൽനിന്നു വിതരണം ​െചയ്ത കാലിത്തീറ്റയിൽനിന്നാണ്​ വിഷബാധയെന്നു സംശയിക്കുന്നു. 27നാണ്​ സംഘത്തിൽനിന്നു കെ.എസ്​ കാലിത്തീറ്റ വിതരണം ചെയ്തത്​.

ഞായറാഴ്ച മുതൽ പശുക്കൾക്ക്​ വയറിളക്കം, തീറ്റയെടുക്കാതിരിക്കുക, ക്ഷീണം എന്നിവ അനുഭവപ്പെട്ടു. കാലിത്തീറ്റ കമ്പനി അധികൃതരെ അറിയിച്ചതിനെ തുടർന്ന്​ അവരെത്തുകയും കാലിത്തീറ്റ പശുക്കൾക്ക്​ നൽകരുതെന്നും സ്​റ്റോക്ക്​ തിരിച്ചെടുക്കുമെന്നും അറിയിച്ചു.

ക്ഷീര സംഘങ്ങളിൽ നിന്നും വിതരണം ചെയ്ത കെം എസ് സുപ്രീം കാലിത്തീറ്റ നൽകിയതിന് പിന്നാലെയാണ് പശുക്കളിൽ ആരോഗ്യ പ്രശ്നങ്ങൾ ഉടലെടുത്തതെന്നാണ് ക്ഷീര കർഷകർ പറയുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.